ad
Deshabhimani

മെയ് മാസം കളറാക്കാൻ കൈ നിറയെ ചിത്രങ്ങൾ; വാനോളം പ്രതീക്ഷയോടെ സിനിമാ പ്രേമികൾ

movie may release
വെബ് ഡെസ്ക്

Published on Apr 30, 2026, 12:05 PM | 3 min read

മാസിന് മാസ്, ആക്ഷന് ആക്ഷൻ, ഇമോഷന് ഇമോഷൻ, കോമഡിക്ക് കോമഡി, റൊമാൻസിന് റൊമാൻസ് അങ്ങനെ ഈ മെയ് മാസം ഒട്ടുമിക്ക ജോണറിലുമുള്ള സിനിമകളുമായി തിയേറ്ററുകളിൽ വസന്തകാലം വിരിയിക്കാൻ എത്തുകയാണ്. ബിഗ് എംസ് ഒന്നിക്കുന്ന പേട്രിയറ്റ് മുതൽ വമ്പൻ ആക്ഷൻ സീക്വൻസുകളുമായി എത്തുന്ന കാട്ടാളനും പൊലീസ് സ്റ്റോറിയുമായെത്തുന്ന ദൃഢവും അടക്കം ഒട്ടേറെ സിനിമകളുമായി മെയ് മാസം സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.


17 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' മെയ് 1നാണ് റിലീസിനെത്തുന്നത്. ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' റിലീസും മെയ് മാസമാണ്. ഷെയ്ൻ നിഗം പൊലീസ് വേഷത്തിലെത്തുന്ന 'ദൃഢം' മെയ് 8നാണ് റിലീസ്.


മെയ് 14ന് ടൊവിനോ, ബേസിൽ ജോസഫ് ചിത്രം 'അതിരടി', സൂര്യ നായകനായെത്തുന്ന തമിഴ് ചിത്രം 'കറുപ്പ്' എന്നിവയും മെയ് 21ന് ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'ദൃശ്യം 3', ഷാജി കൈലാസും ജോജു ജോർജ്ജും ഒന്നിക്കുന്ന 'വരവ്' തുടങ്ങി കൈ നിറയെ സിനിമകളാണ് മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുന്നത്.


ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയുടെ അപ്ഡേറ്റുകൾ ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.


പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്കൊപ്പം ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, ദുഷാര വിജയൻ, 'ലോക' ഫെയിം ഷിബിൻ എസ് രാഘവ്, ആവേശം താരം ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമകളുടെ സംഗീത സംവിധായകൻ രവി ബസ്രൂറാണ് സംഗീതമൊരുക്കുന്നത്.


ഇതിഹാസ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് ബിഗ്‌ സ്ക്രീനിൽ എത്തുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ 'പേട്രിയറ്റി'ന് വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ, രേവതി, ഗ്രേസ് ആൻറണി, ഗീതി സംഗീത, ശ്രീപാർവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. ആൻറോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻറോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


എസ് ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് 'ദൃഢം' സിനിമയിൽ ഷെയ്ൻ എത്തുന്നത്. തികച്ചും റിയലിസ്റ്റിക്കായ രീതിയിൽ എല്ലാ പ്രതിസന്ധിയിലും പൊരുതി മുന്നേറുന്ന ഒരു വ്യക്തിയുടെ ജീവിതയാത്രയായാണ് 'ദൃഢം' പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്. ഇ ഫോർ എക്സ്പെരിമെൻറ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിൻറോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം നി‍ർവ്വഹിക്കുന്നത്.


ആശീർവ്വാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന 'ദൃശ്യം 3'-ൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ഒന്നിക്കുന്നു. 2013-ലാണ് ദൃശ്യത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ സിനിമയുടെ രണ്ടാം ഭാഗം 2021 ലാണ് എത്തിയത്. മൂന്നാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.


ബേസിൽ ജോസഫ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ‘അതിരടി’. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, റിയ ഷിബു എന്നിവർ ഒരുമിക്കുന്ന ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.


മാസ്സ് ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയനായ ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന ‘വരവ്’ എന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൽ അർജുൻ അശോകൻ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് ഒരുമിക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ചിത്രം നിർമ്മിക്കുന്നു.


ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം 'കറുപ്പി'ൽ തൃഷ കൃഷ്ണൻ, ഇന്ദ്രൻസ്, സ്വാസിക എന്നിവർ ഉൾപ്പെടെയുള്ള ഒട്ടേറെ താരങ്ങളാണ് ഒരുമിക്കുന്തന്. ഡ്രീം വാരിയർ പിക്ചേഴ്സിൻറെ ബാനറിൽ എസ് ആർ പ്രഭുവാണ് ചിത്രം നിർമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home