ad
Deshabhimani

ഷറഫുദ്ദീൻ ചിത്രം 'മധുവിധു' വിന് ക്ലീൻ യു സർട്ടിഫിക്കറ്റ്; റിലീസ് എന്ന്?

Madhuvidhu

മധുവിധു സിനിമ പോസ്റ്ററുകൾ

വെബ് ഡെസ്ക്

Published on Apr 21, 2026, 02:37 PM | 1 min read

കൊച്ചി : ഷറഫുദ്ദീനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'മധുവിധു' വിന് സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ്. ചിത്രം ഏപ്രിൽ 23ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണിത്.


ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവർ സഹനിർമാതാക്കളാകുന്ന ചിത്രം ഒരു ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറാണ്. അഞ്ച് പുരുഷന്മാർ മാത്രമുള്ള, ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. താരത്തിന്റെ നൃത്തച്ചുവടുകൾ ഉൾപ്പെടുത്തിയ 'എൻ കാതാകെ നീ ചൊല്ലിയോ' എന്ന പ്രമോ ഗാനവും 'മെല്ലവേ മെല്ലവേ' എന്ന ഗാനവും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗഗനചാരി, പൊന്മാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പങ്കാളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home