ad
Deshabhimani

ചിരിയുടെ 'മധുവിധു' ഒടിടിയിലേക്ക്; ഷറഫുദീൻ-കല്യാണി പണിക്കർ ചിത്രം എവിടെ കാണാം?

Madhuvidhu

മധുവിധു സിനിമയുടെ പോസ്റ്റർ

വെബ് ഡെസ്ക്

Published on May 12, 2026, 04:45 PM | 1 min read

തിരുവനന്തപുരം : ഷറഫുദീൻ കേന്ദ്രകഥാപാത്രമായി എത്തിയ ഫാമിലി എന്റർടെയ്‌നർ ‘മധുവിധു’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. സോണി ലിവിലൂടെ മെയ് 22 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഈ ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് പറയുന്നത്.


അഞ്ച് പുരുഷന്മാർ മാത്രം താമസിക്കുന്ന തറവാട്ടിലേക്ക് വിവാഹശേഷം പുതിയ അതിഥികൾ എത്തുന്നതും തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ഹാസ്യത്തിന് പ്രാധാന്യം നൽകി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ദാമ്പത്യജീവിതത്തിലെ സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ഹൃദയസ്പർശമായി സിനിമയിൽ അവതരിപ്പിക്കുന്നു. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്.


വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മിച്ചത്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമാണം. ജഗദീഷ്, സായികുമാർ, അസീസ് നെടുമങ്ങാട്, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഹിഷാം അബ്ദുൾ വഹാബ് സംഗീതവും വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും നിർവഹിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home