കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്: ‘മെയ്ഡ് ഇൻ’ മികച്ച ഹ്രസ്വചിത്രം

49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ചടങ്ങിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് സംവിധായകൻ പ്രിയദർശനിൽ നിന്നും രാജേഷ് പുത്തൻപുര ഏറ്റുവാങ്ങുന്നു
കൊച്ചി: 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ ‘മെയ്ഡ് ഇൻ’ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ പ്രിയദർശൻ പുരസ്കാരം സമ്മാനിച്ചു.
കച്ചവട താല്പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവർത്തികളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന ആനുകാലിക ഹ്രസ്വ ചിത്രമാണ് ‘മെയ്ഡ് ഇൻ’. കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ 37-ഓളം ദേശീയ അന്തർദേശീയ പുരസ്കാരങ്ങളാണ് ‘മെയ്ഡ് ഇൻ’ എന്ന നിശബ്ദ ഹ്രസ്വചിത്രം നേടിയത്.
അന്താരാഷ്ട്ര യുദ്ധത്തിൽ കാല് നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ പുറം കാഴ്ചകളിലൂടെയാണ് പ്രമേയം പ്രേക്ഷകരിലെത്തുന്നത്. എൽ കെ പ്രൊഡക്ഷൻ ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിലാണ് ‘മെയ്ഡ് ഇൻ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.








0 comments