'ധുരന്ദർ 2' സിനിമയുടെ ലാഭവിഹിതം വേണം; ആവശ്യവുമായി ല്യാരി നിവാസികൾ

ധുരന്ദർ 2 പോസ്റ്റർ
മുംബൈ : രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം നിർവഹിച്ച ധുരന്ദർ 2 തിയേറ്ററുകളിൽ പ്രദർശനം തുടരവേ, സിനിമയുടെ ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്താനിലെ ല്യാരി പ്രദേശനിവാസികൾ രംഗത്ത്. ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലമാണ് ല്യാരി.
നഗരത്തിന്റെ പേര് ഉപയോഗപ്പെടുത്തിയാണ് സിനിമ ഇത്രയും ലാഭം ഉണ്ടാക്കിയതെന്നും, ആയിരം കോടി കളക്ഷൻ നേടിയ സാഹചര്യത്തിൽ ചിത്രത്തിന്റെ വരുമാനത്തിൽ നിന്ന് 500 കോടി രൂപയെങ്കിലും തങ്ങൾക്ക് നൽകണമെന്നും ഇവർ പറയുന്നു. ല്യാരിയിലെ റോഡുകൾ തകർന്ന്
കിടക്കുകയാണെന്നും, ലാഭവിഹിതം ലഭിച്ചാൽ പ്രദേശത്ത് വികസനം നടത്താമെന്നുമാണ് ഇവരുടെ വാദം.നിങ്ങൾ ല്യാരിയുടെ പേരിൽ പണം സമ്പാദിക്കുമ്പോൾ അത് ആ പ്രദേശത്തിന് കൂടി ഉപകരിക്കണമെന്നും ഒരു പ്രദേശവാസി അഭിപ്രായപ്പെട്ടു.
വിവാദങ്ങളെ തുടർന്ന് സിബിഎഫ്‌സി അനുമതി നൽകിയതിനെ തുടർന്ന് ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്.
ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരാണ് മറ്റ് താരങ്ങൾ.









0 comments