പ്രകാശ് വർമ്മ ചിത്രം ‘ലോ ആൻഡ് ഓർഡർ’; ടീസർ പുറത്ത്
ലോ ആൻഡ് ഓർഡർ സിനിമയുടെ പോസ്റ്റർ
തിരുവനന്തപുരം : രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കൊല്ലാനും ചാകാനും മനസുറപ്പുള്ളവരുടെ സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. പ്രകാശ് വർമ്മ കേന്ദ്ര കഥാപാത്രമായ ജോർജ് സാറായി എത്തുമ്പോൾ, മമ്മൂട്ടിയുടെ സാന്നിധ്യം ആകർഷണമാണ്.
ടീസറിൽ തോക്കുമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രം മമ്മൂട്ടിയാണെന്ന സൂചനയുണ്ട്. ആഭിരാമിയും പ്രധാന വേഷത്തിലുണ്ട്. വലിയ താരനിര അണിനിരക്കുന്ന ചിത്രം സെപ്റ്റംബർ 4ന് റിലീസ് ചെയ്യും.
സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര ബാനറിൽ നിർമിക്കുന്ന ചിത്രം കൊച്ചി ഉൾപ്പെടെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾക്ക് ജോ ഡാനിയേൽ സംഗീതവും ബിജിപാൽ പശ്ചാത്തല സംഗീതവും ഒരുക്കുന്നു.









0 comments