ad
Deshabhimani

കുഞ്ചാക്കോ ബോബൻ-ലിജോമോൾ ചിത്രം ‘ഉന്മാദം’: ഫസ്റ്റ് ലുക്ക് പുറത്ത്

unmadam movie
വെബ് ഡെസ്ക്

Published on Apr 25, 2026, 05:47 PM | 1 min read

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധായകനാകുന്ന ‘ഉന്മാദം’ എന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം പ്രമുഖ നിർമാണ കമ്പനികളായ പനോരമ സ്റ്റുഡിയോസും ടി-സീരീസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ചിത്രം ആഗസ്ത് 7ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.


കുടുംബപ്രശ്നങ്ങളിൽ ഉഴലുന്ന ഒരു പൊലീസ് കോൺസ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. കാലങ്ങളായി തെളിയാത്ത കേസ് പുനരന്വേഷിക്കുന്നതിലൂടെയുണ്ടാകുന്ന മാനസിക സംഘർഷങ്ങളും, യാഥാർഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അമാനുഷികമെന്ന് കരുതപ്പെടുന്ന ഒരു കേസിനു പിന്നിലെ നിഗൂഢതകളാണ് 'ഉന്മാദം' ചർച്ച ചെയ്യുന്നത്.


ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഇഷ്‌ക്' എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയ എഡിറ്റർ കിരൺ ദാസ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവ്വഹിക്കുന്നത്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.


ടി-സീരീസ് ചെയർമാൻ ഭൂഷൺ കുമാറും പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മങ്ങാട്ട് പഥക്കും ചേർന്നാണ് നിർമാണം. ഛായാഗ്രഹണം: അർജുൻ സേത്ത്, സംഗീതം: മുജീബ് മജീദ്, പിആർഒ: ആതിര ദിൽജിത്ത്


"ഉത്തരവാദിത്തത്തിനും സംശയത്തിനും ഇടയിൽ അകപ്പെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വൈകാരിക തീവ്രതയുള്ള വേഷമാണ് ഇതിലേതെന്ന്" കുഞ്ചാക്കോ ബോബൻ പറഞ്ഞു. മലയാളത്തിന് പുറമെ ഇതര ഭാഷാ വിപണിയും ലക്ഷ്യമിട്ട് വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home