ad
Deshabhimani

ഇത് താൻഡാ 'സ്റ്റൈൽ രാജ്' എന്ന് പ്രേക്ഷകർ; പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ 'ഖലീഫ' അപ്ഡേറ്റ്

വെബ് ഡെസ്ക്

Published on Oct 16, 2025, 01:40 PM | 2 min read

കൊച്ചി: മലയാളികളുടെ സ്വന്തം പൃഥ്വിരാജ് സുകുമാരന്, ആരാധകരുടെ രാജുവേട്ടന് ഇന്ന് 43ാം പിറന്നാൾ. സിനിമ ലോകത്ത് നിന്നും അല്ലാതെയും സോഷ്യൽ മീഡിയിലൂടെ നിരവധി പേരാണ് താരത്തിന് ജന്മദിന ആശംസകൾ അറിയിക്കുന്നത്. ആദ്യ ​ഗ്ലിംപ്സ് പുറത്തുവിട്ടാണ് ഖലീഫ ടീം പൃത്വിരാജിന് സർപ്രൈസ് ഒരുക്കിയത്. 'ദി ബ്ലഡ് ലൈന്‍' എന്ന ടൈറ്റിലോടു കൂടി പുറത്തുവന്ന വീഡിയോ ഇതിനകം തന്നെ വൈറലായി.


പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയാണ് 'ഖലീഫ'. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ആ​ഗസ്ത് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്‌ലൈനിൽ എത്തുന്ന ചിത്രം അടുത്ത വർഷം ഓണത്തിന് റിലീസ് ചെയ്യും.


ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃത്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ​ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും എന്നാണ് സൂചന. മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രൻസ് വളരെ ശക്തവും വ്യത്യസ്ഥവുമായ ലുക്കിലാണ് ​ഗ്ലിംപ്സിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റഭിനേതാക്കളേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സ്വർണ കള്ളക്കടത്ത് സംബന്ധിച്ച ചരിത്ര പശ്ചാത്തലവും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം, സ്റ്റൈലൻ ആക്ഷൻ ഹീറോ പൃത്വിരാജ് തിരിച്ചെത്തിയെന്നാണ് പ്രേക്ഷകരുടെ കമന്റ്.


സംവിധാനം: വൈശാഖ്, ബാനർ: ജിനു എബ്രഹാം ഇന്നൊവേഷൻ, നിർമ്മാണം: ജിനു വി എബ്രഹാം, സൂരജ് കുമാർ, രചന: ജിനു വി എബ്രഹാം, സഹ നിർമ്മാതാവ് സിജോ സെബാസ്റ്റ്യൻ, ഛായാ​ഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തത് : ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ആക്ഷൻ ഡയറക്ടർ: യാനിക്ക് ബെൻ, സഹസംവിധായകൻ: സുരേഷ് ദിവാകർ, വസ്ത്രങ്ങൾ: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ സമന്വയ സിനിമ, അധിക സംഗീതം ജാബിർ സുലൈം, ഫൈനൽ മിക്സ് എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ & വിനോദ് കൈമൾ, കളറിസ്റ്റ്: ശ്രീക് വേരിയർ, പോസ്റ്റർ ഡിസൈൻ : ഈസ്തെറ്റിക് കുഞ്ഞമ്മ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home