'നിങ്ങൾക്കിത് ഹറാം ആയിരിക്കും എനിക്കിത് ഹലാലാണ്'; കാട്ടാളൻ ട്രെയിലർ പുറത്ത്

തിരുവനനന്തപുരം: ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ സിനിമയുടെ ഞെട്ടിപ്പിക്കുന്ന ട്രെയിലർ പുറത്ത്. ആനക്കൊമ്പ് കള്ളക്കടത്തിൻറെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മൂന്ന് മ്യൂസിക്കിൽ കാണാം എന്നൊരു പ്രത്യേകതയും ട്രെയിലറിനുണ്ട്. ജംഗീൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ നമുക്കിഷ്ടപ്പെട്ട പശ്ചാത്തല സംഗീതം സെറ്റിങ്ങ്സിൽ മാറ്റം വരുത്തി കാണാനാകും വിധമാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്തരത്തിലൊരു ട്രെയിലർ ആദ്യമാണ്.
ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം മെയ് മാസം തീയേറ്ററുകളിലെത്തും. 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് കാട്ടാളൻ പാക്കപ്പായത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ.
സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ് ആണ്. നിഹാൽ സാദിഖ് കാട്ടാളന് വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡൻറ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ,
സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.










0 comments