ad
Deshabhimani

ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ! 'ആവേശ'ത്തിന് ശേഷം 'കാട്ടാളനി'ൽ അലോകയായി ഞെട്ടിക്കാൻ താരം

katalan
വെബ് ഡെസ്ക്

Published on Apr 28, 2026, 09:40 PM | 1 min read

ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയിലെ ഹിപ്സ്റ്റർ പ്രണവ് രാജിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. 'ആവേശ'ത്തിന് ശേഷം ഹിപ്സ്റ്റർ എവിടെ? എന്ന് നാളുകളായി സോഷ്യൽ മീഡിയയിലുയരുന്ന ചോദ്യത്തിനുള്ള തക്ക മറുപടിയായാണ് ഈ പോസ്റ്റർ എത്തിയിരിക്കുന്നത്. കാട്ടാളനിൽ അലോക എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ചിത്രം മെയ് മാസം വേൾഡ് വൈഡ് റിലീസിനെത്തും.


സിനിമയുടേതായി ഇതിനകം പുറത്തുവന്ന ട്രെയിലർ സോഷ്യൽ മീഡിയയിൽ മുന്നേറുകയാണ്. ജംഗീൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലാണ് ട്രെയിലർ പുറത്തിറങ്ങിയിരുന്നത്. രവി ബസ്രൂർ ഒരുക്കിയിരിക്കുന്ന സംഗീതമാണ് ട്രെയിലറിലെ ഹൈലൈറ്റ് ആയിരുന്നത്.


സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home