ഇത് തമിഴോ മലയാളമോ?
ധനുഷ് ചിത്രത്തിൽ മമിതയ്ക്കൊപ്പം ജയറാമും സുരാജും ശ്രീജാ രവിയും; 'കര' ട്രെയിലർ പുറത്ത്

ചെന്നൈ: ധനുഷ് നായകനായെത്തുന്ന തമിഴ് ചിത്രം 'കര' യുടെ ട്രെയിലർ പുറത്ത്. വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. ചിത്രത്തില്‍ സെല്ലി എന്ന കഥാപാത്രമായാണ് മമിത എത്തുന്നത്. രഹസ്യസ്വഭാവമുള്ള കള്ളനായാണ് ധനുഷ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്.
കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്‌പെൻസ് എന്നിവ നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രമെത്തുന്നത്. മലയാളത്തിൽ നിന്നും ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവർ ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നു. ട്രെയ്ലറിൽ ധനുഷിനൊപ്പം സുരാജും കലക്കിയെന്നാണ് പ്രേക്ഷക പ്രതികരണം. ചെന്നൈയിൽ നടന്ന ഗ്രാൻഡ് ലോഞ്ച് ഇവന്റിൽ പുറത്തിറങ്ങിയ ട്രെയിലർ സിനിമയോടുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്.
കെ എസ് രവികുമാർ, കരുണാസ്, പൃത്വി പണ്ഡ്യരാജൻ, എം എസ് ഭാസ്കർ തുടങ്ങി മറ്റ് നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രത്തിന്റ നിർമ്മാതാക്കൾ ഡോ. ഇഷാരി കെ ഗണേഷാണ്. സഹ നിർമ്മാണം കുഷ്മിത ഗണേഷ്. രചന: ആൽഫ്രഡ് പ്രകാശ്, വിഗ്നേഷ് രാജ, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: തേനി ഈശ്വർ, എഡിറ്റിംഗ്: ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ: മായപാണ്ടി, ആക്ഷൻ ഡയറക്ടർ: ദിനേഷ് കാസി, കോസ്റ്റ്യൂം ഡിസൈൻ : ദിനേഷ് മനോഹരൻ, കാവ്യാ ശ്രീറാം, മേക്കപ്പ്: ബി രാജ, സ്പെഷ്യൽ മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, ഹരിഹരൻ എം, സൗണ്ട് മിക്സിംഗ് : എം ആർ രാജകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: എൻ വിക്കി, ബി സെന്തിൽ കുമാർ, എപിവി മാരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ ആർ പ്രഭു, പി ആർ ഓ: പ്രതീഷ് ശേഖർ. ഏപ്രിൽ 30 നാണ് ചിത്രം തിയേറ്ററിലെത്തുക.











0 comments