ad
Deshabhimani

സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു; വിസ്മയക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു; വിസ്മയക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

മോഹൻലാൽ (ഇടത്) വിസ്മയ മോഹൻലാൽ (വലത്)

വെബ് ഡെസ്ക്

Published on Mar 27, 2026, 11:05 AM | 1 min read

കൊച്ചി : മകൾ വിസ്മയക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ഈ വർഷം പുതിയൊരു തുടക്കമാണ്, സിനിമയിലേക്കുള്ള നിന്റെ യാത്ര തുടങ്ങുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ആശംസ നേർന്നത്.


ജന്മദിനാശംസകൾ പ്രിയപ്പെട്ട മായക്കുട്ടി, ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കമാണ്. പുതിയ സ്വപ്നങ്ങൾ രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്രയും ആരംഭിക്കുന്നു. നീ ചെയ്യുന്ന ഓരോ കാര്യത്തിലും, നിന്റെ ആവേശത്തിലും ധൈര്യത്തിലും അച്ഛന് വലിയ അഭിമാനമുണ്ട്. ഈ വർഷം നിന്റെ കഴിവ് ലോകം തിരിച്ചറിയും, സ്നേഹത്തോടെ, അച്ഛൻ"എന്നാണ് മോഹൻലാലിൻറെ പോസ്റ്റ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ആക്ഷൻ സിനിമ ആയ 'തുടക്ക' മാണ് വിസ്മയയുടെ ആദ്യ മലയാള സിനിമ. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.


2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയിൽ മോഹൻലാലും, ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.


ജേക്സ് ബിജോയ് ആണ് തുടക്കത്തിന്റെ സംഗീതം. തുടരും എന്ന സിനിമയ്ക്ക് ശേഷം ജേക്സ് മോഹൻലാലുമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ചമൻ ചാക്കോ ആണ് എഡിറ്റർ. ജോമോൻ ടി ജോൺ ഛായാഗ്രഹണം. അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഘട്ടനം-യാനിക് ബെൻ, സ്റ്റണ്ട് സിൽവ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home