ad
Deshabhimani

പുത്തൻ പദ്ധതികൾ, സീരീസുകൾ; ദക്ഷിണേന്ത്യയിൽ 4000 കോടി നിക്ഷേപിക്കാൻ ജിയോ ഹോട്സ്റ്റാർ

രഗദ
വെബ് ഡെസ്ക്

Published on Dec 12, 2025, 01:29 PM | 1 min read

കൊച്ചി: ദക്ഷിണേന്ത്യയിൽ പുതിയ പദ്ധതി പ്രഖ്യാപനവുമായി ജിയോ ഹോട്‌സ്റ്റാര്‍. ചെന്നൈയിൽ സംഘടിപ്പിച്ച ജിയോ ഹോട്‌സ്റ്റാര്‍ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ആണ് പുതിയ സീരീസുകൾ ഉൾപ്പടെ പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചത്. ഹിറ്റ് സീരീസുകളുടെ പുതിയ സീസണുകൾ ഉൾപ്പടെ 25 ഓളം പുതിയ വെബ് സീരിസുകളും ഷോകളും ആണ് ജിയോ ഹോട്സ്റ്റാർ സൗത്ത് ഇന്ത്യയിൽ മാത്രമായി പ്രഖ്യാപിച്ചത്.


ജിയോ ഹോട്സ്റ്റാറിൻ്റെ മാതൃസ്ഥാപനമായ ജിയോസ്റ്റാർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിലെ വളർച്ചയ്ക്കായി 4,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ മികച്ച കണ്ടന്റുകള്‍ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.


തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കമൽ ഹാസൻ, മോഹൻലാൽ, നാഗാര്‍ജുന, വിജയ് സേതുപതി എന്നിവര്‍ പങ്കെടുത്തു. നിവിന്‍ പോളിയുടെ ഫാര്‍മ, കേരള ക്രൈം ഫയൽസ് സീസൺ 3, റഹ്‌മാന്‍ കേന്ദ്ര കഥാപാത്രമായ 1000 ബേബീസ് സീസൺ 2, ജീത്തു ജോസഫ് അവതരിപ്പിക്കുന്ന റോസ്‌ലിൻ, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്നിവയാണ് മലയാളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള പുതിയ സീരിസുകൾ. ഈ ജനപ്രിയ പരമ്പരകൾക്കു പുറമെ, 'കസിൻസ് ആൻഡ് കല്യാണംസ്', 'മൂടു ലന്തർലു', 'എൽബിഡബ്ല്യു - ലവ് ബിയോണ്ട് വിക്കറ്റ്', 'റിസോർട്ട്', 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ', 'ലിംഗം', 'വിക്രം ഓൺ ഡ്യൂട്ടി' തുടങ്ങിയ പുതിയ ഒറിജിനലുകളുടെയും ലോംഗ് ഫോർമാറ്റ് ഷോകളുടെയും ഒരു വിപുലമായ ലിസ്റ്റും ജിയോ ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home