ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളൻ' ഒടിടി യിലേക്ക്, എവിടെ കാണാം?

ബിജു മേനോൻ (ഇടത്) ജോജു ജോർജ് (വലത്)
കൊച്ചി : ബിജു മേനോൻ-ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച 'വലതുവശത്തെ കള്ളൻ' മാർച്ച് 27ന് ആമസോൺ പ്രൈമിൽ സിട്രീമിങ് ആരംഭിക്കുന്നു. സർക്കിൾ ഇൻസ്പെക്ടർ ആന്റണി സേവ്യർ എന്ന പോലീസ് ഉദ്യോഗസ്ഥനായി ബിജു മേനോനും, സാമുവൽ ജോസഫ് എന്ന അച്ഛൻ കഥാപാത്രമായി ജോജു ജോർജും വേഷമിടുന്നു. ഒരു മിസ്സിങ് കേസ് അന്വേഷിക്കുന്നതിനിടെ ആന്റണി സേവ്യറിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
'ടോക്സിക് പാരന്റിംഗ്' വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ഡിനു തോമസ് ഈലന്റേതാണ് തിരക്കഥ.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമിച്ച സിനിമയുടെ വിതരണം ഗുഡ്‍വിൽ എന്റർടൈൻമെന്റ്സാണ്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വിഷ്ണു ശ്യാമാണ് സംഗീതം.










0 comments