ad
Deshabhimani

'കത്തനാറിനായി' ജയസൂര്യ വേണ്ടെന്ന് വെച്ചത് 11 സിനിമകൾ

കത്തനാറിനായി ജയസൂര്യ വേണ്ടെന്ന് വെച്ചത് 11 സിനിമകൾ

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 14, 2026, 11:48 AM | 1 min read

കൊച്ചി : ‘കത്തനാർ: ദി വൈൽഡ് സോർസറർ’ ചിത്രത്തിന് വേണ്ടി ജയസൂര്യ വേണ്ടെന്നുവെച്ചത് 11 സിനിമകൾ. താരം ഒഴിവാക്കിയ ചിത്രങ്ങളിൽ തമിഴ് സംവിധായകൻ വെങ്കട്ട് പ്രഭു ഒരുക്കി നാഗചൈതന്യ നായകനായ ‘കസ്റ്റഡി’യും ഉൾപ്പെടുന്നു. ചിത്രത്തിൽ അരവിന്ദ് സാമിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ജയസൂര്യയെ ആയിരുന്നു. 


ദേശീയ പുരസ്കാരം നേടിയ ‘ആട്ടം’, ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’, ആസിഫ് അലി ചിത്രം ‘തലവൻ’, ഉണ്ണിമുകുന്ദൻ നായകനായ ‘ജയ് ഗണേഷ്’, കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘ഒറ്റ’ എന്നിവയാണ് ജയസൂര്യ ഒഴിവാക്കിയ ചിത്രങ്ങളെന്ന് റിപ്പോർട്ടുകൾ.


പ്രഖ്യാപനം മുതൽ വാർത്താപ്രാധാന്യം നേടിയ കത്തനാർ വമ്പൻ ബജറ്റിലും ക്യാൻവാസിലുമാണ് ഒരുങ്ങുന്നത്. സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം മാറ്റിവെച്ചു എന്നും ,താൻ ഇൻവെസ്റ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം സംവിധായകൻ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടു എന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി.


മങ്കി പെൻ, ഹോം സിനിമകളിലൂടെ ശ്രദ്ധേയനായ റോജിൻ തോമസാണ് കത്തനാറിന്റെ സംവിധായകൻ. ചിത്രം ഈ വർഷം തിയേറ്ററുകളിലെത്തും. മാർച്ച് 19ന് റിലീസ് ചെയ്യുന്ന ജയസൂര്യയുടെ പുതിയ ചിത്രം ‘ആട് 3’ ആണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home