Deshabhimani

ജേസൺ സഞ്ജയ്‍യുടെ 'സിഗ്മ' തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

jason sanjay sigma movie
വെബ് ഡെസ്ക്

Published on May 29, 2026, 04:27 PM | 1 min read

ചെന്നൈ: ജേസൺ സഞ്ജയ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 'സിഗ്മ' തിയറ്ററുകളിലേക്ക്. നിർമാണ കമ്പനിയായ ലൈക്ക പ്രഡക്ഷൻസ് ആണ് റിലീസ് തിയതി പുറത്തുവിട്ടത്. ചിത്രം ജൂലൈ 31ന് ലോകമെമ്പാടും റിലീസ് ചെയ്യും. നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‍യുടെ മകനാണ് ജേസൺ.


ചിത്രത്തിൽ സന്ദീപ് കിഷൻ ആണ് നായകൻ. 2023ലാണ് ലൈക്ക പ്രൊഡക്ഷൻസ് ചിത്രം അനൗൺസ് ചെയ്യുന്നത്. ഏകദേശം മൂന്ന് വർഷത്തോളമെടുത്താണ് ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ആക്ഷൻ, കോമഡി, ഡ്രാമ എന്നിവയ്ക്ക് പ്രാധാന്യമുള്ള ഒരു ത്രില്ലറാണ് സി​ഗ്മ എന്നാണ് റിപ്പോർട്ടുകൾ. കുറ്റകൃത്യങ്ങളും നിധി വേട്ടയും പ്രമേയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നാല് മാസത്തിനിടെ 65 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്.



ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന് സംഗീതം നൽകുന്നത് തമൻ എസ് ആണ്. ഛായാഗ്രഹണം കൃഷ്ണൻ വസന്തും എഡിറ്റിംഗ് പ്രവീൺ കെ എല്ലും നിർവ്വഹിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് (Netflix) ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ അച്ഛനെ വിജയ്‍യെ പോലെ വെള്ളിത്തിരയിൽ മകനും തിളങ്ങുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home