വിദേശ ബോക്‌സ് ഓഫീസിൽ 'ജനനായകൻ' തരംഗം; ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമ

വിജയ്| Photo X
ചെന്നൈ : 2026ൽ വിദേശ ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി 'ജനനായകൻ' മാറി. 88 കോടി രൂപയാണ് നേടിയത്. സൂര്യ ചിത്രം 'കറുപ്പി'ന്റെ റെക്കോഡാണ് ജനനായകൻ മറികടന്നത്. 85.75 കോടി നേടിയ മലയാള ചിത്രം 'വാഴ 2'വിനെ പിന്നിലാക്കി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമയെന്ന നേട്ടവും ചിത്രം സ്വന്തമാക്കി. 111.7 കോടി നേടിയ 'ദൃശ്യം 3' മാത്രമാണ് ഇനി ജനനായകന് മുന്നിലുള്ളത്.
സമ്മിശ്ര അഭിപ്രായങ്ങൾ ലഭിച്ചെങ്കിലും വിദേശത്ത് ചിത്രത്തിന് വൻ പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്. റിലീസിന് മുന്നോടിയായുള്ള ഓൺലൈൻ ചോർച്ചയും റിലീസ് വൈകിയതും തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും ആദ്യദിനം 27.5 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി ചിത്രം മികച്ച തുടക്കം കുറിച്ചിരുന്നു.
പത്താം ദിവസമായ രണ്ടാം ശനിയാഴ്ച മാത്രം 3 കോടി രൂപയാണ് ചിത്രം നേടിയത്. വാരാന്ത്യത്തിൽ വിദേശ കളക്ഷൻ 90 കോടിയിലെത്തുമെന്നാണ് വിലയിരുത്തൽ. മലേഷ്യ, യുകെ, യൂറോപ്പ്, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ചിത്രത്തിന് പ്രധാനമായും മികച്ച കളക്ഷൻ ലഭിക്കുന്നത്.
2026ൽ വിദേശ ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 ഇന്ത്യൻ സിനിമകളിൽ ധുരന്ധർ 2 (451 കോടി) ഒന്നാം സ്ഥാനത്തും ദൃശ്യം 3 (111.7 കോടി) രണ്ടാം സ്ഥാനത്തും നിൽക്കുന്നു. മൂന്നാം സ്ഥാനത്തുള്ള ജനനായകന് (88 കോടി) പിന്നിലായി വാഴ 2 (85.75 കോടി), കറുപ്പ് (81.15 കോടി), ഭൂത് ബംഗ്ലാ (57.55 കോടി), ബോർഡർ 2 (57.25 കോടി), ആട് 3 (51.12 കോടി), പേട്രിയറ്റ് (43.25 കോടി), മനാ ശങ്കര വര പ്രസാദ് ഗാരു (43 കോടി) എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.









0 comments