ad
Deshabhimani

'ഒരു കഥയുണ്ട് പറയട്ടെ', പ്രിത്വിരാജ് ചിത്രം 'ഐ നോ ബഡി'; ടീസർ പുറത്ത്

I Nobody

ഐ നോ ബഡി എന്ന ചിത്രത്തിന്റെ പോസ്റ്റർ

വെബ് ഡെസ്ക്

Published on May 01, 2026, 06:33 PM | 1 min read

തിരുവനന്തപുരം : പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ, നോബഡി' (i, Nobody) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കെട്ട്യോളാണെന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന സിനിമയിൽ പൃഥ്വിരാജും സംവിധായകനും ആദ്യമായാണ് ഒന്നിക്കുന്നത്. ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ കഥാപാത്രം നേരിടുന്ന ആരോപണങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ടീസറിൽ സൂചിപ്പിക്കുന്നത്. താൻ ചെയ്തതായി പറയപ്പെടുന്ന കുറ്റത്തിന്റെ പേരിൽ ക്രൂരമായി മർദ്ദനമേൽക്കുന്ന നായകനെ ടീസറിൽ കാണാം. പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണ് ടീസർ ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.


പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ, ശങ്കർ രാമകൃഷ്ണൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അശോകൻ, വിജയരാഘവൻ, മധുപാൽ, നക്ഷത്ര, ഐറ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽത്താഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനീഷ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെയു ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മടനൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. സമീർ അബ്ദുല്ലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതവും നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


i no body





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home