"എനിക്ക് വേറെ ജോലിയുണ്ട് "; വിജയ് മത്സരിക്കുന്നതിനെക്കുറിച്ച് കമൽ ഹാസൻ

കമൽ ഹസൻ(ഇടത്) വിജയ് (വലത്)
ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് പെരമ്പൂരിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് കമൽ ഹാസൻ. ഡിഎംകെ സഖ്യവുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കിടെ മാധ്യമങ്ങളോടാണ് താരം നിലപാട് വ്യക്തമാക്കിയത്. 'താൻ എന്തിന് അതെല്ലാം ശ്രദ്ധിക്കണം, എനിക്ക് വേറെയും ഒരുപാട് ജോലികളുണ്ട്' എന്നായിരുന്നു കമലിന്റെ മറുപടി. മറ്റുള്ളവരുടെ കാര്യങ്ങളിലല്ല, സ്വന്തം രാഷ്ട്രീയ പ്രവർത്തനങ്ങളിലും വരാനിരിക്കുന്ന സിനിമകളിലുമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു."
ഏപ്രിൽ 23നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്.
രാഷ്ട്രീയത്തിനൊപ്പം, സിനിമയിൽ വമ്പൻ പ്രോജക്റ്റുകളാണ് കമൽ ഹാസന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 47 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതിൽ പ്രധാനപ്പെട്ടത്. ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രവും ഉണ്ട്.










0 comments