കാട്ടാളൻ വേട്ടക്കിറങ്ങുന്നു; ആന്റണി വർഗീസ് ചിത്രം മെയ് 14ന് തിയറ്ററുകളിലെത്തും

കൊച്ചി: മാർക്കോയുടെ പാൻ ഇന്ത്യൻ വിജയത്തിനുശേഷം ക്യൂബസ് എന്റർടൈൻമെന്റ് ഒരുക്കുന്ന ആന്റണി വർഗീസ് ചിത്രം 'കാട്ടാളൻ' മെയ് 14ന് ലോകമെമ്പാടും തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ആക്ഷൻ ടീസർ ജനുവരി 16ന് റിലീസ് ചെയ്യും. ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം പെപ്പയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്നുറപ്പിക്കുന്നതാണ് അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. വമ്പൻ സാങ്കേതിക മികവോടെയും ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയമാകുമെന്നാണ് പ്രതീക്ഷ. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായിക.
ആന്റണി വർഗ്ഗീസ് (പെപ്പെ) നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'കാട്ടാളന്റെ' ചിത്രീകരണം തായ്‌ലൻഡിൽ ആവേശകരമായി ആരംഭിച്ചു. ലോകപ്രശസ്ത തായ് ആയോധനകലാ ചിത്രമായ 'ഓങ്-ബാക്കിന്റെ' സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ നയിക്കുന്ന ടീമാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. 'ഓങ്-ബാക്കി'ലൂടെ ശ്രദ്ധേയനായ പോംഗ് എന്ന ആനയും ഈ സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിലെയും പാൻ-ഇന്ത്യൻ തലത്തിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം, പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിംസാണ് വിദേശരാജ്യങ്ങളിൽ പ്രദർശനത്തിനെത്തിക്കുന്നത്.
പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, എന്നിവർക്ക് ഒപ്പം മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗായകൻ ഹനാൻ ഷാ, മലയാളി റാപ്പർ ബേബി ജീൻ,ഷോൺ ജോയ്,കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ് രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നു. ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്.
സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിങ്: ഷമീർ മുഹമ്മദ്, നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ഡിഒപി: രെണദേവ്, അഡീഷണൽ സിനിമാട്ടോഗ്രാഫി ചന്ദ്രു സെൽവരാജ്, , ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന സുഹൈൽ കോയ വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.










0 comments