ad
Deshabhimani

'കാട്ടാളന്‍' സിനിമയുടെ കര്‍ണാടക വിതരണാവകാശം ഏറ്റെടുത്ത് ഹോംബാലെ ഫിലിംസ്

'കാട്ടാളന്‍' സിനിമയുടെ കര്‍ണാടക വിതരണാവകാശം ഏറ്റെടുത്ത് ഹോംബാലെ ഫിലിംസ്
വെബ് ഡെസ്ക്

Published on Apr 08, 2026, 04:47 PM | 1 min read

കൊച്ചി : കെജിഎഫ്, സലാർ, കാന്താര തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് മലയാള സിനിമയിലേക്ക്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'കാട്ടാളന്റെ' കർണാടക വിതരണാവകാശം ഹോംബാലെ ഫിലിംസ് സ്വന്തമാക്കി. മലയാള സിനിമയ്ക്ക് വലിയൊരു ആഗോള വിപണി ലക്ഷ്യം വെച്ചുകൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.


ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ മെയ് മാസത്തിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.


സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ ചിത്രത്തിലെ തീം മ്യൂസിക് ഇതിനകം തന്നെ തരംഗമായിട്ടുണ്ട്. ഉണ്ണി ആർ സംഭാഷണം നിർവ്വഹിക്കുന്ന ചിത്രത്തിൽ യഥാർത്ഥ ആനയെ ഉൾപ്പെടുത്തി ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് മറ്റൊരു പ്രധാന ആകർഷണം. വിഎഫ്എക്സ് സഹായമില്ലാതെ ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ഒരുക്കിയത് സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം വർദ്ധിപ്പിക്കുന്നു.


ചന്ദ്രു സെൽവരാജ്, രെണദേവ് എന്നിവർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങും നിർവഹിക്കുന്ന കാട്ടാളന് വേണ്ടി ബി അജനീഷ് ലോക്നാഥും നിഹാൽ സാദിഖും സംഗീതമൊരുക്കുന്നുണ്ട്. ഹോംബാലെ ഫിലിംസുമായി കൈകോർക്കുന്നതോടെ കർണാടകയിൽ ചിത്രത്തിന് വമ്പൻ റിലീസാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home