അഹ്സോക സീസൺ 2: 'അനാക്കിൻ സ്കൈവാക്ക'റായി തിരിച്ചെത്താൻ ഹെയ്ഡൻ ക്രിസ്റ്റെൻസൻ

ടോക്കിയോ : പ്രശസ്ത അമേരിക്കൻ ഫാൻ്റസി ടെലിവിഷൻ പരമ്പരയായ സ്റ്റാർ വാർസ്: അഹ്സോകയുടെ രണ്ടാം ഭാഗത്തിൽ അനാക്കിൻ സ്കൈവാക്കർ (ഡാർത്ത് വാഡർ) ആയി തിരിച്ചെത്താൻ ഹെയ്ഡൻ ക്രിസ്റ്റെൻസൻ. ഡിസ്നി പ്ലസിന് വേണ്ടി ഡേവ് ഫിലോണി സൃഷ്ടിച്ച സ്റ്റാർ വാർസ് മീഡിയ ഫ്രാഞ്ചൈസിയിലെ ഡാർത്ത് വാഡറിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഹെയ്ഡൻ. സ്റ്റാർ വാർസ് ഫ്രാഞ്ചൈസിയുടെ ഭാഗവും ദി മാൻഡലോറിയന്റെ സ്പിൻ ഓഫുമാണ് അഹ്സോക. ജപ്പാനിലെ ടോക്കിയോയിൽ നടന്ന സ്റ്റാർ വാർസ് സെലിബ്രേഷനിലാണ് ഹെയ്ഡൻ ക്രിസ്റ്റെൻസന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചത്.
2002ലെ സ്റ്റാർ വാർസ്: അറ്റാക്ക് ഓഫ് ദ ക്ലോൺ, 2005ലെ സ്റ്റാർ വാർസ്: റിവഞ്ച് ഓഫ് ദ സിത്ത് എന്നിവയിലാണ് ഡാർത്ത് വാഡർ അഥവാ അനാക്കിൻ സ്കൈവാക്കർ പ്രത്യക്ഷപ്പെട്ടത്. ഗലാക്‌ടിക് സാമ്രാജ്യത്തിലെ പ്രധാന വില്ലന്മാരിൽ ഒരാളായും നേതാക്കളിലൊരാളായുമാണ് സ്റ്റാർ വാർസ്: ഒറിജിനൽ ട്രിലജിയിൽ ഡാർത്ത് വായർ പ്രത്യക്ഷപ്പെട്ടത്. ലൂക്കാസ്ഫിലിംസ് നിർമിച്ച് 20ൂപ സെഞ്ചുറി ഫോക്സ് വിതരണം ചെയ്ത ട്രിലജിയിൽ മൂന്ന് ചിത്രങ്ങളാണുള്ളത്. സ്റ്റാർ വാർസ് (1977), ദ എംപയർ സ്ട്രൈക്ക്സ് ബാക്ക് 1980, റിട്ടേൺ ഓഫ് ദ ജേഡി (1983) എന്നിവയാണ് ട്രിലജിയിലെ 3 ചിത്രങ്ങൾ. ഇവയുടെ പ്രീക്വൽ ട്രിലജി 1999-2005 കാലഘട്ടത്തിലും സീക്വൽ ട്രിലജി 2015-2019 വർഷങ്ങളിലും പുറത്തിറങ്ങി. കൂടാതെ നിരവധി സ്പിൻ ഓഫ് ചിത്രങ്ങളും സ്റ്റാർ വാർസിനെ അടിസ്ഥാനമാക്കി ഇറങ്ങിയിട്ടുണ്ട്.










0 comments