'തുടക്കം' മുതല്‍ 'ഇരുമുടി' വരെ; ആക്ഷനും ത്രില്ലറും നിറച്ച് ഈ ആഴ്ചത്തെ ഒടിടി റിലീസുകള്‍

തിരുവനന്തപുരം : തിയറ്ററുകളിൽ വൻവിജയമായ ഒരുപിടി മികച്ച ചിത്രങ്ങളാണ് ഒടിടി റിലീസിനൊരുങ്ങുന്നു. ആക്ഷൻ, ഡ്രാമ, ക്രൈം ത്രില്ലർ എന്നീ വിഭാഗങ്ങളിലായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
രവി തേജയുടെ തെലുങ്ക് ചിത്രം 'ഇരുമുടി' ഈ ആഴ്ച ഒടിടിയിലെത്തുന്നു. സെപ്തംബർ 18 ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിങ് ആരംഭിക്കും. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം തുടക്കം സെപ്റ്റംബർ 18 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് തുടക്കം നിര്‍മ്മിച്ചിരിക്കുന്നത് . വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്.
വിവേക പ്രകാശ് സംവിധാനം ചെയ്ത കന്നഡ ചിത്രം 'മാംഗോ പച്ച'ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് . ആക്ഷൻ ക്രൈം ത്രില്ലർ വിഭാഗത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിൽ സഞ്ചിത് സഞ്ജീവാണ് നായകൻ.
അമ്പിളി എസ് രംഗൻ സംവിധാനം ചെയ്യുന്ന ഇടി, മഴ, കാറ്റ് സെപ്തംബർ 18 ന് സെയ്ന പ്ലേയിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഒരു മോഷണത്തെ തുടർന്നുണ്ടാകുന്ന ബംഗാളി യുവതിയുടെ അപ്രതീക്ഷിത റോഡ് യാത്രാനുഭവങ്ങളാണ് ഈ മലയാള ചിത്രത്തിന്റെ പ്രമേയം.










0 comments