ad
Deshabhimani

നിർഭയ ശബ്ദങ്ങളുടെ കരുത്തുമായി അവരെത്തുന്നു; 'പാട്രിയറ്റ്’ റിലീസ് തീയതി പുറത്ത്

patriot
വെബ് ഡെസ്ക്

Published on Jan 26, 2026, 01:39 PM | 1 min read

കൊച്ചി: മലയാളി പ്രേക്ഷകർ ആവേശത്തോതെ കാത്തിരിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റ് ഏപ്രിൽ 23ന് തീയേറ്ററുകളിലെത്തും. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ദൃശ്യവിസ്മയത്തിന് കാത്തിരിക്കുകയാണ് ആരാധകർ.



കഴിഞ്ഞ ദിവസം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയും ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരുടെയും പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. 'Dissent is patriotic, In a world full of traitors, be a Patriot! എന്ന ടാഗ്‌ലൈനോടെയായിരുന്നു പോസ്റ്ററുകൾ റിലീസ് ചെയ്തത് എന്നതും ശ്രദ്ധേയമായി.


മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് 'പാട്രിയറ്റ്' ഈ വർഷമാദ്യം പൂർത്തിയായത്. ട്വന്റി-20ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home