എന്നെ ആ പേര് മാത്രമേ ദുൽഖർ വിളിക്കാറുള്ളൂ; ശ്രുതി ഹാസൻ

ചെന്നൈ : ദുൽഖർ സൽമാനും ശ്രുതി ഹാസനും തമ്മിലുള്ള വർഷങ്ങൾ നീണ്ട സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് ശ്രുതി ഹാസൻ. കുട്ടിക്കാലം മുതൽ തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും, അന്ന് തന്നെ കളിയാക്കി വിളിച്ചിരുന്ന പേരാണ് ഇപ്പോഴും വിളിക്കുന്നതെന്നും ശ്രുതി പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.
ചെന്നൈയിലെ രണ്ട് പ്രമുഖ സ്കൂളുകളിൽ പഠിച്ചിരുന്ന കാലം മുതലുള്ള പരിചയമാണ് ഇരുവർക്കുമുള്ളത്. അന്നുമുതൽ തമ്മിൽ കാണുമ്പോഴെല്ലാം ദുൽഖർ തന്നെ 'സോമ്പി' എന്നാണ് വിളിച്ചിരുന്നത്. ക്രാൻബറീസിന്റെ 'സോമ്പി' എന്ന പ്രശസ്ത ഗാനം സ്കൂൾ പരിപാടികളിൽ ശ്രുതി സ്ഥിരമായി പാടുമായിരുന്നു. ഇതോടെയാണ് ദുൽഖർ ഈ പേരിട്ടത്. പിന്നീട് മറ്റ് കുട്ടികളും ആ പേര് വിളിക്കാൻ തുടങ്ങിയതായും ശ്രുതി വ്യക്തമാക്കി.
ദുൽഖർ വളരെ സ്നേഹമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിനൊപ്പമുള്ള ഷൂട്ടിങ് നിമിഷങ്ങൾ ആസ്വാദ്യകരമാണെന്നും താരം കൂട്ടിച്ചേർത്തു. 'ആകാശം ലോ ഒക്ക താര' എന്ന ചിത്രത്തിലാണ് ദുൽഖറും ശ്രുതി ഹാസനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തും.










0 comments