കാത്തിരുന്ന നാലാം ഭാഗം വരുന്നു: ദൃശ്യം 4 പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

ദൃശ്യം 3 സിനിമയുടെ പോസ്റ്റർ (ഇടത്) ആന്റണി പെരുമ്പാവൂർ, ജീത്തു ജോസഫ് (വലത്)| Photo: Social Media
കൊച്ചി : മലയാള സിനിമാ ചരിത്രത്തിലെ ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദൃശ്യത്തിന്' നാലാം ഭാഗം ഉണ്ടാകുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മൂന്നാം ഭാഗത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ്. ആരാധകരെ ആവേശത്തിലാഴ്ത്തി നാലാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
മഴവിൽ മനോരമയുടെ അവാർഡ് നിശയിലാണ് ആന്റണി പെരുമ്പാവൂർ സിനിമയുടെ നാലാം ഭാഗം സ്ഥിരീകരിച്ചത്. 'ദൃശ്യത്തിന് ഉറപ്പായും നാലാം ഭാഗം ഉണ്ടാകും, ഇതെന്റെ മനസ്സിൽ നിന്ന് പറയുന്നതാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം', 'ദൃശ്യം 2' എന്നീ ചിത്രങ്ങൾ ആഗോളതലത്തിൽ വൻ വിജയമാണ് നേടിയത്. ജോർജ്കുട്ടിയും കുടുംബവും തങ്ങളുടെ നിലനിൽപ്പിനായി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറഞ്ഞ ചിത്രങ്ങൾ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ്, കൊറിയൻ തുടങ്ങിയ നിരവധി അന്താരാഷ്ട്ര ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.









0 comments