ad
Deshabhimani

നാലാം ക്ലാസുകാരന്റെ മൂന്നാം വരവ്; 'ദൃശ്യം3' ടീസർ നാളെ

Drishyam 3

ദൃശ്യം 3 ടീസർ പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 28, 2026, 06:23 PM | 1 min read

തിരുവനന്തപുരം : മലയാള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'യുടെ ടീസർ നാളെ വൈകിട്ട് 5 മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ റിലീസ് തീയതി പുറത്തുവിട്ടത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും വമ്പൻ വിജയമായിരുന്നതിനാൽ മൂന്നാം ഭാഗത്തിന് വലിയ പ്രതീക്ഷയാണ് സിനിമാ ലോകത്തുള്ളത്.


മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്‌. 2013ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗവും, 2021ൽ ഒടിടി റിലീസായെത്തിയ രണ്ടാം ഭാഗവും തെന്നിന്ത്യൻ സിനിമയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.


നാല് വർഷത്തിന് ശേഷം ജോർജ്കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ പ്രമേയം. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല ഇതെന്നും ജീത്തു വ്യക്തമാക്കി. ഷൂട്ടിങ്‌ പൂർത്തിയാകും മുൻപ് തന്നെ 350 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം റെക്കോഡ് തുകയ്ക്കാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്.


4 വർഷങ്ങൾക്ക് ശേഷമാണ് മൂന്നാം ഭാഗമെത്തുന്നത്. ആശിർവാദ് സിനിമാസ്-പനോരമ സ്റ്റുഡിയോസ്-പെൻ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, മുരളി ഗോപി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ 'ദൃശ്യം' 2013-ലാണ് റിലീസ് ചെയ്തത്. 75 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആകെ കളക്ഷൻ. കോവിഡ് കാലത്ത് ഒടിടി റിലീസായെത്തിയ രണ്ടാം ഭാഗവും ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ജോർജുകുട്ടിയും കുടുംബവും ഇത്തവണ എങ്ങനെ നിയമത്തെ നേരിടും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home