ad
Deshabhimani

ജോർജുകുട്ടി റെഡി! 'ദൃശ്യം 3' സെൻസറിംഗ് പൂർത്തിയായി; തിയറ്ററുകളിലേക്ക് ഇനി ദിവസങ്ങൾ മാത്രം

drishyam 3
വെബ് ഡെസ്ക്

Published on May 06, 2026, 07:29 PM | 1 min read

കൊച്ചി: സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' 21ന് തന്നെ എത്തുമെന്ന് വീണ്ടും ഉറപ്പിച്ച് അണിയറപ്രവർത്തകർ. മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ റിലീസ്. ദൃശ്യം 3ന്റെ സെൻസർ നടപടികൾ പൂർത്തിയായി. യു/എ 13+ സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയറ്ററിലെത്തുന്നത്.


ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന 'ദൃശ്യം 3' ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.


ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വിജയമായിരുന്നതിനാൽ തന്നെ മൂന്നാം ഭാഗം വരുമ്പോൾ എന്തൊക്കെ പുതുമയാണ് ചിത്രത്തിലുണ്ടാവുക എന്നുള്ള വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. കൊവിഡ് കാലമായതിനാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' ഒടിടിയിലൂടെയാണ് പ്രദർശനത്തിന് എത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home