ad
Deshabhimani

സ്വന്തം റെക്കോഡുകൾ തിരുത്തി മോഹൻലാൽ; 'തുടരും', 'എമ്പുരാൻ' ചിത്രങ്ങളെ മറികടന്ന് 'ദൃശ്യം 3'

Mohanlal
വെബ് ഡെസ്ക്

Published on May 22, 2026, 11:05 AM | 1 min read

തിരുവനന്തപുരം : മോളിവുഡ് ബോക്സ് ഓഫീസിൽ മോഹൻലാൽ എന്ന നടന്റെ ജനപ്രീതി എത്രത്തോളമാണെന്ന് വീണ്ടും തെളിയിച്ച് 'ദൃശ്യം 3'. റിലീസ് ദിനത്തിൽ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്ന മലയാള ചിത്രം എന്ന റെക്കോഡാണ് ദൃശ്യം 3 സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാലിന്റെ തന്നെ 'തുടരും', 'എമ്പുരാൻ' എന്നീ ചിത്രങ്ങളുടെ റെക്കോഡുകളാണ് ദൃശ്യം 3 തിരുത്തിയത്.


റിലീസ് ദിനത്തിൽ 4.19 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച 'തുടരും' എന്ന ചിത്രത്തിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്. എന്നാൽ ഇന്നലെ റിലീസ് ചെയ്ത ദൃശ്യം 3 ആദ്യദിനം മാത്രം ബുക്ക് മൈ ഷോയിലൂടെ 5.87 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആദ്യദിനം 3.81 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച 'എമ്പുരാൻ' ആണ് ഇപ്പോൾ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.


മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്നലെയാണ് ഇന്ത്യയൊട്ടാകെ ആരാധകരുള്ള ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം തിയേറ്ററുകളിൽ എത്തിയത്. വൻ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിനായി 11 ദിവസം മുൻപ് തന്നെ ആശിർവാദ് സിനിമാസ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒരു മലയാള ചിത്രത്തിന് ഒരുപക്ഷേ ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള റിലീസാണ് ദൃശ്യം 3ക്ക് ലഭിച്ചത്. റിലീസ് ദിനത്തിൽ 67 രാജ്യങ്ങളിലാണ് ചിത്രം ഒരേസമയം പ്രദർശനത്തിന് എത്തിയത്. ബോളിവുഡ് ചിത്രങ്ങൾക്ക് പോലും ലഭിക്കാത്ത രീതിയിലുള്ള വമ്പൻ റിലീസാണിത്.


ആദ്യ ഷോകളുടെ അഭിപ്രായം അറിയാൻ കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് 'മോശമല്ല' എന്ന പോസിറ്റീവ് റിപ്പോർട്ടുകൾ എത്തിയതോടെ ടിക്കറ്റ് വിൽപ്പന കുതിച്ചുയരുകയായിരുന്നു. ഒരു ഘട്ടത്തിൽ ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 41,000-ൽ അധികം ടിക്കറ്റുകളാണ് ദൃശ്യം 3 സ്വന്തമാക്കിയത്. വമ്പൻ ഓപ്പണിംഗോടെ ചിത്രം മോളിവുഡിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home