ad
Deshabhimani

ഷെയ്ൻ നിഗം ചിത്രം 'ദൃഢം' മെയ് എട്ടിന് തിയേറ്ററുകളിലേക്ക്

ഷെയ്ൻ നിഗം ചിത്രം 'ദൃഢം' മെയ് എട്ടിന് തിയേറ്ററുകളിലേക്ക്

ദൃഢം സിനിമ പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 15, 2026, 06:55 PM | 1 min read

കൊച്ചി : ഷെയ്ൻ നിഗത്തെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ദൃഢം മെയ് എട്ടിന് ആഗോള റിലീസിനെത്തുന്നു. ഒരു വ്യത്യസ്തമായ വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ റിലീസ് തിയതി പുറത്തുവിട്ടത്. കൊറോണ പേപ്പേഴ്സി നും വേല യ്ക്കും ശേഷം ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.


കുഴിനിലം എന്ന നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ പുതുതായി ചാർജെടുക്കുന്ന എസ്ഐ വിജയ് രാധാകൃഷ്ണന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഏറെ ആഗ്രഹിച്ചു നേടിയ ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന നായകൻ, സ്റ്റേഷനിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും തുടർസംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാൻ ശ്രമിക്കുന്ന ഒരു സാധാരണ പൊലീസുകാരനെയാണ് ഷെയ്ൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തികച്ചും റിയലിസ്റ്റിക്കായ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഇ ഫോർ എക്സ്പെരിമെന്റ്സും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീ സിന്റെയും ബാനറിൽ മുകേഷ് ആർ മെഹ്ത, സിവി സാരഥി എന്നിവർ ചേർന്നാണ് നിർമാണം. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം പിഎം ഉണ്ണികൃഷ്ണനാണ്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home