ad
Deshabhimani

വർഷാവസാനവും അവസാനിക്കാത്ത റെക്കോഡുമായി 'ലോക'; ആഗോള കളക്ഷനിൽ തെലുങ്ക് സിനിമകളെ മറികടന്നു

loka.j
വെബ് ഡെസ്ക്

Published on Dec 31, 2025, 04:16 PM | 1 min read

2025 അവസാനിക്കുമ്പോഴും അവസാനിക്കാത്ത റെക്കോഡുമായി മലയാളത്തിന്റെ 'ലോക'. ആഗോള കളക്ഷനിൽ തെലുങ്ക് സിനിമകളെ മുഴുവൻ മറികടന്നിരിക്കുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക. പവൻ കല്യാൺ ചിത്രം ഒജി ആണ് ഈ വർഷം കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രം. ലോക ആഗോള ബോക്സ് ഓഫീസിൽ നിന്ന് 300 കോടിയാണ് നേടിയത്. 293.76 കോടിയാണ് ഒജിയുടെ കളക്ഷൻ.


അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസാണ്. ഇതുവരെയുള്ള യക്ഷിക്കഥകളിലും സൂപ്പർഹീറോ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ചിത്രം കാഴ്ചക്കാർക്ക് മുന്നിലേക്ക് ഒരു പുതിയ സാധ്യത തന്നെ തുറന്നിടുകയാണ്. നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.


മോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റായ ലോക ഒടിടിയിൽ എത്തിയതിന് ശേഷവും മികച്ച പ്രതികരണമാണ് നേടാനായത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ 31ന് പ്രേക്ഷകരിലെത്തിയിരുന്നു. ഇൻഡസ്ട്രി ഹിറ്റ്, കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ബുക്ക് മൈ ഷോയിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ പലവിധ റെക്കോഡുകൾ തിരുത്തിയ ശേഷമാണ് ഒടിടി പ്രവേശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home