ധ്യാൻ ശ്രീനിവാസൻ-വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം 'ഭീഷ്മർ' തിയേറ്ററുകളിൽ

ഭീഷ്മർ സിനിമ പോസ്റ്റർ
തിരുവനന്തപുരം : ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത 'ഭീഷ്മർ' ഇന്ന് (മാർച്ച് 21) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
പാലക്കാടിന്റെ പശ്ചാത്തലത്തിൽ മുരുകൻ എന്ന യുവാവിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അൻസാജ് ഗോപിയുടെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥ രചിച്ചു. നിർമാണം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ്- ഛായാഗ്രഹണം രതീഷ് റാം-എഡിറ്റിങ് ജോൺ കുട്ടി-സംഗീതം രഞ്ജിൻ രാജ്, കെ എ ലത്തീഫ്-എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സജിത് കൃഷ്‌ണൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ദിവ്യ പിള്ള, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, ഷാജു ശ്രീധർ, അനുമോൾ തുടങ്ങിവർ വേഷമിടുന്നു. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.










0 comments