ലൈവ് പ്രകടനത്തിൽ തലയിൽ വെള്ളമൊഴിച്ച് ധുരന്ധർ ഗായിക ! പാട്ട് പാടാതെ ചുണ്ടനക്കം മാത്രം; ട്രോൾ

സംഗീത പരിപാടിക്കിടെ ഗായിക ജാസ്മിൻ സാൻഡ്‌ലാസ് നടത്തിയ പ്രകടനം
അഹമ്മദാബാദ്: അഹമ്മദാബാദിൽ നടന്ന സംഗീത പരിപാടിക്കിടെ, ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ
പ്രശസ്തയായ ബോളിവുഡ് ഗായിക ജാസ്മിൻ സാൻഡ്‌ലാസിനെ ട്രോളുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍. തന്റെ ഹിറ്റ് ഗാനമായ 'ശരാരത്' ആലപിക്കുന്നതിനിടെ ഗായിക തലയിലൂടെ വെള്ളമൊഴിച്ചതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
എന്നാൽ ഈ പ്രകടനത്തിനിടെ മൈക്ക് താഴ്ത്തി വെച്ചിട്ടും പാട്ട് പശ്ചാത്തലത്തിൽ തടസ്സമില്ലാതെ തുടർന്നതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്ന് കാണികൾക്ക് മനസ്സിലായത്. ഗായിക തത്സമയം പാടുകയല്ലെന്നും വെറും 'ലിപ് സിങ്കിംഗ്' (ചുണ്ടനക്കം) മാത്രമാണ് നടത്തുന്നതെന്നും വ്യക്തമായതോടെ ആരാധകർ നിരാശ പ്രകടിപ്പിച്ചു.
നൂറുകണക്കിന് രൂപ ടിക്കറ്റ് നൽകി തത്സമയ സംഗീതം കേൾക്കാൻ എത്തിയവരെ ജാസ്മിൻ വഞ്ചിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ആരോപണം. പാടുന്നതിനേക്കാൾ കൂടുതൽ അഭിനയത്തിനാണ് ഗായിക മുൻഗണന നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാമിലും എക്സിലും ട്രോളുകൾ നിറയുകയാണ്. 'ധുരന്ധർ' എന്ന ചിത്രത്തിലൂടെയും 'യാർ നാ മിലേ' എന്ന ഗാനത്തിലൂടെയും ശ്രദ്ധേയയായ ജാസ്മിന് ഈ വിവാദം വലിയ തിരിച്ചടിയായിരിക്കുകയാണ്.









0 comments