ad
Deshabhimani

ആദ്യ ഭാ​ഗത്തിൽ അതിസൂക്ഷ്മം, രണ്ടാം ഭാ​ഗത്തിൽ പൂർണ്ണം; 'ധുരന്ദർ 2' ബിജെപി അജൻഡ ചിത്രം

Dhurandhar Movie

യൂട്യൂബര്‍ ധ്രുവ് റാഠി (ഇടത്) ധുരന്ദര്‍ 2 മൂവിയിലെ ഭാഗം, നടന്‍ രണ്‍വീര്‍ സിംഗ് (വലത്)

വെബ് ഡെസ്ക്

Published on Mar 21, 2026, 11:46 AM | 1 min read

മുംബൈ: ആദ്യ ഭാ​ഗത്തെ വിജയത്തിന് ശേഷം പുറത്തിറക്കിയ ധുരന്ദർ 2 ബിജെപി പ്രൊപ്പ​ഗണ്ട ചിത്രമെന്ന് യൂട്യൂബർ ധ്രുവ് റാഠി. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം പ്രദർശനം തുടരവെയാണ് ധ്രുവ് റാഠി സിനിമയുടെ രാഷ്ട്രീയയത്തെ ധ്രുവ് റാഠി തുറന്നു കാണിച്ചത്. സംവിധായകൻ ആദിത്യ ധർ ഒരു ബിജെപി പ്രചാരകനാണെന്നും രണ്ടാം ഭാഗത്തിൽ പ്രൊപ്പഗണ്ട കൂടുതൽ പ്രകടമാണെന്നുമാണ് ധ്രുവ് തന്റെ എക്സിൽ കുറിച്ചു.


“ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകൻ എന്നാണ് മൂന്ന് മാസം മുൻപ് ഞാൻ വിളിച്ചത്. ഇപ്പോൾ എല്ലാവരും അത് മനസിലാക്കി കാണും. ആദ്യ ഭാഗത്തിൽ പ്രൊപ്പഗാണ്ട അതിസൂക്ഷ്മമായിരുന്നു. പക്ഷേ ഇത്തവണ ആത്മവിശ്വാസക്കൂടുതൽ കാരണം അദ്ദേഹം എല്ലാം കൂടുതൽ പ്രകടമാക്കിയിട്ടുണ്ട്. വെൽ മെയ്ഡ് പ്രൊപ്പഗാണ്ട കൂടുതൽ അപകടകരമാണെന്ന് മുൻപ് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? എന്നാൽ ഇത്തവണ അത് വെൽ മെയ്ഡ് പോലും അല്ല,” ധ്രുവ് കുറിച്ചു. ‌


‘ധുരന്ദർ’ ഒന്നാം ഭാഗത്തിലെ ബിജെപി അജൻഡയും ധ്രുവ് റാഠി വെളിപ്പെടുത്തിയിരുന്നു. വളരെ മികച്ച രീതിയിൽ ചിത്രീകരിച്ച ഒരു പ്രൊപ്പഗാണ്ട സിനിമയാണ് ധുരന്ദർ എന്നും, ഒരു സിനിമ എത്ര നന്നായി നിർമിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്നും ആയിരുന്നു അന്ന് ധ്രുവ് പറഞ്ഞത്. ധ്രുവിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ധുരന്ദർ ചിത്രത്തിലെ ബിജെപി അജൻഡയെ ചോദ്യം ചെയ്ത് ഇതിനോടകം നിരവധി പേർ രം​ഗത്ത് വന്നു. അതേസമയം, വിമർശനങ്ങളിൽ ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധർ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home