ad
Deshabhimani

കം ബാക്ക് ഈസ് റിയൽ; അനോമിയിലെ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണം

anomy.jpg
വെബ് ഡെസ്ക്

Published on Jan 26, 2026, 11:08 PM | 2 min read

കൊച്ചി: മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാവന ചിത്രം അനോമിയിലെ വീഡിയോ സോങ് പുറത്ത്. ജനുവരി 30ന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി ആറിലേക്ക് മാറ്റിയതിന് പിന്നാലെയാണ് വീഡിയോ സോങ് പുറത്തുവിട്ടിരിക്കുന്നത്.



ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അനോമി'യുടെ ടീസർ പുറത്തുവന്നപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. മനുഷ്യൻ ഭയപ്പെടുന്ന കാര്യം മരണമാണ്, ജീവിക്കാൻ കൊതിയുള്ളവരെ കൊല്ലുക എന്ന നരേഷൻ തരുന്ന സൂചന ചിത്രം ഞെട്ടിക്കുന്ന സീറ്റ് എഡ്ജ് ത്രില്ലർ . സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധനവും നിർവഹിച്ചിരിക്കുന്നത് റിയാസ് മാരാത്ത് ആണ്.


സാറാ ഫിലിപ്പ് എന്ന ഭാവനയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന റീൽ പങ്കുവച്ചാണ് അണിയറപ്രവർത്തകർ മുൻപ് ചിത്രത്തിന്റെ റിലീസ് തീയതി മുൻപ് പ്രഖ്യാപിച്ചത്. ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രമാണ് ‘അനോമി. ‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’ എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ റീൽ വീഡിയോ മുൻപ് പുറത്തുവിട്ടത്. മഞ്ജു വാരിയർ, റിമ കല്ലിങ്കൽ, പാർവതി, അമൽ നീരദ്, തെന്നിന്ത്യൻ താരങ്ങളായ സൂര്യ, ജ്യോതിക തുടങ്ങി നിരവധി പേർ ഭാവനയുടെ റീൽ പങ്കുവച്ചിരുന്നു. ‘പുതിയ ഇന്നിങ്സിന് ആശംസകൾ’ എന്നാണ് ഭാവനയ്ക്ക് നന്മകൾ നേർന്ന് സൂര്യ കുറിച്ചത്.


ബിനു പപ്പു, വിഷ്ണു അഗസ്ത്യ, ഷെബിൻ ബെൻസൺ, അർജുൻ ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.


കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്‌റോത്ര.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home