ചിറക്കൽ ശ്രീഹരി വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ചന്ദ്രോത്സവം റീ റിലീസിന്

വീണ്ടും രണ്ടാം വരവിനൊരുങ്ങി മറ്റൊരു മോഹൻലാൽ ചിത്രം കൂടി. മോഹൻലാൽ - രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ചന്ദ്രോത്സവം റീ റിലീസ് ചെയ്യുന്നു. 21 വർഷം പൂർത്തിയാക്കിയ വേളയിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചതും രഞ്ജിത്ത് തന്നെയാണ്.
ചിറയ്ക്കൽ ശ്രീഹരിയായി മോഹൻലാലും ഇന്ദുലേഖയായി മീനയുമെത്തിയ ചിത്രത്തിലെ മുറ്റത്തെത്തും തെന്നലേ, ആരാരും കാണാതെ, പൊൻമുളം തണ്ടിൽ തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. രഞ്ജിത്ത്, മുരളീ മേനോൻ, സായി കുമാർ, സ്ഫടികം ജോർജ്ജ്, ജയകൃഷ്ണൻ, അഗസ്റ്റിൻ, വി. കെ ശ്രീരാമൻ, ഭീമൻ രഘു, വി ദക്ഷിണാമൂർത്തി, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മീന ഗണീഷ്, സീനത്ത്, ഖുശ്ബു, സന്തോഷ്, ടി.പി മാധവൻ, കോഴിക്കോട് ശാരദ, ജയൻ ചേർത്തല, സി വി ദേവ്, അബു സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച ഹൈ സ്റ്റുഡിയോസാണ് ‘ചന്ദ്രോത്സവം’ 4K ദൃശ്യ മികവിലും Dolby Atmos ശബ്ദ സാങ്കേതിക മികവിലും റീമാസ്റ്റർ ചെയ്തിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാജശ്രീ സന്തോഷ്; ഛായാഗ്രഹണം: അളഗപ്പൻ എൻ; എഡിറ്റർ: എൽ. ഭൂമിനാഥൻ; സംഗീതം: വിദ്യാസാഗർ; ഗാനരചന: ഗിരീഷ് പുത്തഞ്ചേരി; കലാസംവിധാനം: സുരേഷ് കൊല്ലം; പ്രൊഡക്ഷൻ കൺട്രോളർ: ആന്റോ ജോസഫ്; മേക്കപ്പ്: പി.വി. ശങ്കർ; വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം; കൊറിയോഗ്രഫി: ത്യാഗരാജൻ; അസോസിയേറ്റ് ഡയറക്ടർ: എം. പത്മകുമാർ; പ്രോജക്ട് മാനേജ്മെന്റ്: അഭിമന്യു കൃഷ്ണൻ; കളറിസ്റ്റ്: ഷാൻ ആഷിഫ്; അസോസിയേറ്റ് കളറിസ്റ്റ്: അരുൺ സി.എസ്; അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ; മാർക്കറ്റിംഗ് ഹെഡ്: കാർത്തിക് ഇസഡ് ആർ, ജിബിൻ ജോയ്; 4K റീമാസ്റ്ററിംഗ്: ഹൈ സ്റ്റുഡിയോസ്, ടൈറ്റിൽസ്: ശബരി ശങ്കർ; പി.ആർ.ഓ: പി. ശിവപ്രസാദ്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, കിരീടം എന്നിവയാണ് റീ റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങൾ.










0 comments