ad
Deshabhimani

ചിദംബരത്തിന്റെ 'ബാലൻ' കാൻസിൽ വേൾഡ് പ്രീമിയർ ആയി എത്തും

BALAN MOVIE
വെബ് ഡെസ്ക്

Published on May 03, 2026, 05:37 PM | 2 min read

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ബാലൻ - ദ ബോയ്" കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. മെയ് 14നാണ് ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിങ് നടക്കുക. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിത്തു മാധവനാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


തന്റെ ഹൃദയത്തിൽ കാൻസിന് വ്യക്തിപരമായ സ്ഥാനമുണ്ടെന്നും, 2022ൽ നൽകിയ ഒരു വാഗ്ദാനത്തിന്റെ പൂർത്തീകരണമാണിതെന്നും നിർമ്മാതാവ് ശൈലജ ദേശായി ഫെൻ പറഞ്ഞു. ചിദംബരം എന്ന സംവിധായകന്റെ അവിശ്വസനീയമായ കഴിവിലാണ് ഈ കാഴ്ചപ്പാട് യാഥാർഥ്യമായതെന്നും, എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന സാർവത്രികമായ കഥയാണ് 'ബാലൻ' പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മലയാള സിനിമ ലോകത്തിന് അവഗണിക്കാൻ കഴിയാത്ത തരത്തിലുള്ള സൃഷ്ടികളാണ് ചെയ്യുന്നതെന്നും തങ്ങൾ ആഴത്തിൽ വിശ്വസിക്കുന്ന ഒരു പ്രസ്താവനയാണ് ഈ ചിത്രമെന്നും നിർമ്മാതാവ് കെ വെങ്കട് നാരായണ വ്യക്തമാക്കി.


ജന്മദേശത്തിന്റെ ഭാരവും അംഗീകരിക്കപ്പെടാനുള്ള ആഗ്രഹവുമാണ് 'ബാലൻ' എന്ന ചിത്രത്തിലൂടെ സംസാരിക്കുന്നതെന്ന് സംവിധായകൻ ചിദംബരം പറഞ്ഞു. ഈ വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ പ്രയാസപ്പെടുന്നവർക്കായാണ് താൻ ഈ ചിത്രം നിർമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം സത്യങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളുടെ ആസ്ഥാനമാണ് കാൻസ് എന്നും പ്രേക്ഷകരെ പൂർണ്ണമായും വിശ്വസിക്കുന്ന സിനിമയാണ് ബാലനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഛായാഗ്രഹണം: ഷൈജു ഖാലിദ്, സംഗീതം: സുഷിൻ ശ്യാ, എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ: ഗണപതി, വസ്ത്രാലങ്കാരം: സപ്ന കാജാ റാവുത്തർ, മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ: ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി: ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ്: സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്: ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ: രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്‌സ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home