ad
Deshabhimani

കാത്തിരിപ്പിന് വിരാമം: ബിടിഎസിന്റെ പുതിയ ആൽബം മാർച്ചിലെത്തും

bts
വെബ് ഡെസ്ക്

Published on Jan 05, 2026, 01:43 PM | 1 min read

മുംബൈ: ലോകപ്രശസ്ത കൊറിയൻ സംഗീത ബാൻഡായ ബിടിഎസ് തിരിച്ചെത്തുന്നു. മൂന്ന് വര്‍ഷത്തെയും, ഒന്‍പത് മാസത്തെയും ആരാധകരുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. പുതിയ ആൽബം മാർച്ചിൽ റിലീസാകുമെന്ന വാർത്ത ബിടിഎസ് അംഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ ‘പ്രൂഫ്’ എന്ന ആൽബം റിലീസിന് പിന്നാലെ ബിടിഎസ് അംഗങ്ങൾ നിർബന്ധിത സൈനിക സേവനത്തിനായി പോയിരുന്നു.


2022 മുതൽ ബിടിഎസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ബിടിഎസ് ആർമി. ബിടിഎസിലെ ഏഴംഗങ്ങളും സ്വന്തം കൈപ്പടയിൽ ആൽബം റിലീസ് അറിയിച്ചുള്ള സന്ദേശം പങ്കുവച്ചു. ജംഗൂക്ക്, വി, ജിമിന്‍, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍എം എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള ബാന്‍ഡ് ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ബാൻഡാണ്. ബിടിഎസ്ബിടിഎസി ന്റെ വേള്‍ഡ് ടൂറും ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ തീയതി പുറത്തുവിട്ടിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home