ad
Deshabhimani

ദാമ്പത്യത്തിലെ കനൽവഴികളിലൂടെ 'ബ്ലൂ ലില്ലി'; അന്താരാഷ്ട്ര പുരസ്കാര നിറവിൽ ഹ്രസ്വചിത്രം

Blue Lilly.

ബ്ലൂ ലില്ലി ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റർ

വെബ് ഡെസ്ക്

Published on May 05, 2026, 08:40 PM | 1 min read

തിരുവനന്തപുരം : പ്രണയത്തിന്റെ മനോഹാരിതയും ദാമ്പത്യബന്ധങ്ങളിലെ സങ്കീർണ്ണതകളും പ്രമേയമാക്കിയ ഹ്രസ്വചിത്രം ‘ബ്ലൂ ലില്ലി’ റിലീസിനൊരുങ്ങുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ ഈ മാസം 8ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. പ്രണയത്തിന്റെ മാധുര്യത്തിൽ തുടങ്ങി, ദാമ്പത്യജീവിതത്തിലെ അപ്രതീക്ഷിത ഗതിമാറ്റങ്ങളിലേക്കും മാനസിക സംഘർഷങ്ങളിലേക്കും വിരൽചൂണ്ടുന്ന ഒരു സൈക്കോളജിക്കൽ ഡ്രാമയാണ് ചിത്രം. കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മിനി നായർ നിർമ്മിച്ച് ഗൗതം രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ചാർവി റാം മോഹൻ ആണ് നിർവഹിച്ചിരിക്കുന്നത്.


മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ശ്രുതി രജനീകാന്ത്, അനിരുദ്ധ് ബാലു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കടൽത്തീരത്തെ മനോഹരമായ കാഴ്ചകളിൽ തുടങ്ങുന്ന അർജുന്റെയും ലക്ഷ്മിയുടെയും ജീവിതം അപ്രതീക്ഷിതമായി മാറിമറിയുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം. പ്രണയത്തിന്റെ തുടക്കത്തിലുള്ള ആവേശവും പിന്നീട് അത് നിയന്ത്രണങ്ങളിലേക്കും ഭയത്തിലേക്കും വഴിമാറുന്നതും ഇരുവരും മികവോടെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രീമിയർ ഷോയിൽ നിന്നുള്ള സൂചനകൾ.


വാക്കുകളേക്കാൾ ഭാവങ്ങൾ കൊണ്ട് കഥാപാത്രങ്ങളുടെ ആഴം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇരുവരുടെയും പ്രകടനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനും നടിക്കുമുള്ള പുരസ്കാരങ്ങൾ ബ്ലൂ ലില്ലി സ്വന്തമാക്കി. അഭിനവ് സി പ്രീജ് ജൂനിയർ, ഗൗതം രവീന്ദ്രൻ എന്നിവരുടെ മനോഹരമായ ദൃശ്യങ്ങളും അതുൽ റോയിയുടെ ഹൃദ്യമായ സംഗീതവും ചിത്രത്തിന് കൂടുതൽ മാറ്റുകൂട്ടുന്നു. കേവലം ഒരു പ്രണയകഥ എന്നതിലുപരി സമൂഹത്തിന് കൃത്യമായ ഒരു മുന്നറിയിപ്പ് കൂടി ചിത്രം നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home