ad
Deshabhimani

തിയേറ്ററുകളിൽ തരംഗമായി പ്രിയദർശൻ-അക്ഷയ് കുമാർ ചിത്രം; 'ഭൂത് ബംഗ്ല'

തിയേറ്ററുകളിൽ  തരംഗമായി പ്രിയദർശൻ-അക്ഷയ് കുമാർ ചിത്രം; 'ഭൂത് ബംഗ്ല'

ഭൂത് ബംഗ്ല സിനിമ പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 17, 2026, 05:01 PM | 1 min read

മുംബൈ : അക്ഷയ് കുമാർ ആരാധകർക്കും കോമഡി സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും ഒരു ടോട്ടൽ ഹൊറർ ഫൺ റൈഡായി പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ടിന്റെ ‘ഭൂത് ബംഗ്ല’ തിയേറ്ററുകളിൽ തരംഗമാകുന്നു. 14 വർഷങ്ങൾക്ക് ശേഷം ഈ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിച്ച ചിത്രം ആദ്യ ഷോകൾ പിന്നിടുമ്പോൾ ഗംഭീര പ്രതികരണങ്ങളാണ് നേടുന്നത്. ഹൊററും കോമഡിയും കൃത്യമായി സമന്വയിപ്പിക്കുന്നതിൽ പ്രിയദർശൻ വീണ്ടും വിജയിച്ചുവെന്നാണ് മാധ്യമങ്ങളും നിരൂപകരും അഭിപ്രായപ്പെടുന്നത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ചിത്രത്തിന് അഞ്ചിൽ 4, 3.5 എന്നിങ്ങനെ മികച്ച റേറ്റിംഗാണ് നൽകിയത്.


പ്രേക്ഷകരെ ചിരിപ്പിക്കുകയും അതേസമയം മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോമഡി രംഗങ്ങളിൽ അക്ഷയ് കുമാർ, രാജ്പാൽ യാദവ്, പരേഷ് റാവൽ എന്നിവരുടെ കെമിസ്ട്രിയെ ഏവരും പുകഴ്ത്തുന്നു. വർഷങ്ങൾക്ക് ശേഷം ഈ മൂവർസംഘത്തെ സ്ക്രീനിൽ ഒരുമിച്ച് കാണുന്നത് പ്രേക്ഷകർക്ക് വലിയൊരു ചിരിവിരുന്നായി. വെറും തമാശ മാത്രമല്ല, സസ്പെൻസും ആക്ഷനും കൃത്യമായ അളവിൽ സിനിമയിൽ പ്രിയൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലൈമാക്സിലെ സർപ്രൈസ് ഘടകങ്ങളും അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളും ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്.


ഏവരേയും പൊട്ടിച്ചിരിപ്പിച്ച 'ഹേര ഫേരി', 'ഗരം മസാല', 'ഭൂൽ ഭുലയ്യ' എന്നീ ചിത്രങ്ങളുടെ ആ പഴയ മാജിക് 'ഭൂത് ബംഗ്ല'യിലൂടെ തിരിച്ചെത്തിയെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. വെറുമൊരു ഹൊറർ കോമഡി എന്നതിലുപരി ആഴത്തിലുള്ള കഥാപരിസരമുള്ള ഒരു അമാനുഷിക ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. മുമ്പ് ഇവർ ഒന്നിച്ച ഏഴ് സിനിമകളും വൻ വിജയമായിരുന്നു. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവൽ, അസ്രാണി, രാജ്പാൽ യാദവ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home