ad
Deshabhimani

'നുമ്മ പാടണ പാട്ട്‌'....ഭാവന സ്റ്റുഡിയോസിന്റെ 'കായൽ' മ്യൂസിക്‌ ആൽബം പുറത്തിറങ്ങി

kayal album song
വെബ് ഡെസ്ക്

Published on Jan 24, 2026, 07:09 PM | 1 min read

കൊച്ചി : കാത്തിരിപ്പിനൊടുവിൽ ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ "കായൽ" എന്ന മ്യൂസിക് വീഡിയോ പുറത്ത്‌. ഷഹബാസ്‌ അമൻ പാടിയ "നുമ്മ പാടണ പാട്ട്" സമൂഹമാധ്യമങ്ങളിൽ ഹിറ്റാവുകയാണ്‌. ജനുവരി 24ന് റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. ഇ പി സജീവൻ എഴുതിയ വരികൾക്ക് അനുരാഗ് രാമചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. സച്ചിൻ ബാലു പ്രോഗ്രാമിങ്ങും അബിൻ പോൾ മിക്സിങ്ങും നിർവഹിച്ചിരിക്കുന്നു.


സഫീർ റുമാനെ സംവിധാനം ചെയ്ത വീഡിയോ കായലിന്റെ മനോഹരമായ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും ഏകാന്തതയുടെയും കഥയാണ് പറയുന്നത്. പ്രശാന്ത് മുരളി, ലിയോണ ലിഷോയ്, ബിബിൻ പെരുംപിള്ളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയിൽ നൗഷാൻ, സനോജ് എം എസ്, ആമിന ബിന്ത് അലി എന്നിവരും അണിനിരക്കുന്നു. മ്യൂസിക് വീഡിയോയുടെ അതേ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ പ്രവർത്തനങ്ങളും ആരംഭിച്ചതായി അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. "കായൽ" ഇപ്പോൾ ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home