ad
Deshabhimani

ഭരതനാട്യം 2: മോഹിനിയാട്ടം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

mohiniyattam movie
വെബ് ഡെസ്ക്

Published on Feb 13, 2026, 06:26 PM | 1 min read

കൊച്ചി: സൈജു കുറുപ്പിന്റെ ഫാമിലി എന്റർടെയ്നർ ‘ഭരതനാട്യ’ത്തിന്റെ രണ്ടാം ഭാഗം ‘മോഹിനിയാട്ടം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ‌മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടി, പൃത്വിരാജ് സുകുമാരൻ എന്നിവരുടെ സോഷ്യൽ മാഡിയ ഹീൻഡിലുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. സൈജു കുറുപ്പ്, കലാ രഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, ജിനിൽ റെക്സ്, ജിവിൻ റെക്സ് തുടങ്ങിയവർ അത്ഭുതത്തോടെ നോക്കി നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. മർഡർ മിസ്റ്ററിയാണ് ‘മോഹിനിയാട്ടം’ എന്ന സൂചന നൽകി അടുത്തിടെ മോഷൻ പോസ്റ്റർ പുറത്തുവന്നിരുന്നു. സൈജു കുറുപ്പിന്റെ 150–ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട്.



നേരത്തെ പുറത്തിറങ്ങിയ 'ഭരതനാട്യം' എന്ന കുടുംബചിത്രം വലിയ ജനപ്രീതി നേടുകയും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നൂറ് മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിജയത്തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. എന്നാൽ ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി ഒരു 'ഡാർക്ക് ഹ്യൂമർ മർഡർ മിസ്റ്ററി' ഗണത്തിലാണ് മോഹിനിയാട്ടം പ്രേക്ഷകരിലേക്ക് എത്തുന്നത്.


കൃഷ്ണദാസ് മുരളിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. കൃഷ്ണദാസും വിഷ്ണു ആർ പ്രദീപും ചേർന്നാണ് ചിത്രത്തിന്റെ രസകരമായ കഥയൊരുക്കിയിരിക്കുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബബ്ലു അജു ക്യാമറയും ഷഫീഖ് വി ബി എഡിറ്റിങ്ങും നിർവഹിക്കുന്നു. 'ഇലക്ട്രോണിക് കിളി'യാണ് ചിത്രത്തിന് സംഗീതം പകരുന്നത്.


ആദ്യ ഭാഗം നൽകിയ ആവേശം നിലനിർത്തിക്കൊണ്ട് കൂടുതൽ നിഗൂഢതകളും തമാശകളും നിറഞ്ഞ ഒരു സിനിമയായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു. സൈജു കുറുപ്പിന്റെ വേറിട്ട പ്രകടനം കാണാനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home