ad
Deshabhimani

'ബത്‌ലഹേം കുടുംബ'ത്തിന്റെ 'യൂണിറ്റം'​ഗങ്ങളെത്തി; സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

bethlehem kudumba unit
വെബ് ഡെസ്ക്

Published on Jan 09, 2026, 02:43 PM | 1 min read

കൊച്ചി: 'പ്രേമലു' ടീം വീണ്ടും ഒന്നിക്കുന്ന 'ബത്ലഹേം കുടുംബ യൂണിറ്റി'ന്റെ സെറ്റിൽ ജോയിൻ ചെയ്ത് നിവിൻ പോളി. സെറ്റിൽ നിന്നുള്ള നിവിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് നടന്നിരുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിക്കൊപ്പം നിവിൻ ആദ്യമായെത്തുന്ന സിനിമ കൂടിയാണ് 'ബത്ലഹേം കുടുംബ യൂണിറ്റ്'. ചിത്രത്തിൽ മമിത ബൈജു ആണ് നായിക.


bethlehem kudumba unit


സർവ്വം മായ'യിലൂടെ തന്റെ സ്ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിനും ഗിരീഷ് എ ഡിയും ഒരുമിക്കുമ്പോൾ 2026-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'. റൊമാൻറിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.


ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനങ്ങൾ: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എം ബി, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home