വിഷ്ണു വിജയ് മാജിക്: ‘ബെത്‍ലഹേം കുടുംബ യൂണിറ്റി’ന്റെ ജൂക്ക്ബോക്സ് പുറത്ത്

Photo: Screengrab Youtube
കൊച്ചി : ഗിരീഷ് എ ഡി സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്‍ലഹേം കുടുംബ യൂണിറ്റി’ന്റെ ജൂക്ക്ബോക്സ് പുറത്ത്. ചിത്രത്തിലെ 10 ഗാനങ്ങളാണ് അര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. വിഷ്ണു വിജയാണ് സംഗീതം.
ഓണച്ചിത്രമായി തീയറ്ററുകളിലെത്തിയ ബെത്‍ലഹേം കുടുംബ യൂണിറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗസ്ത് 21ന് റിലീസ് ചെയ്ത ചിത്രം ഇതിനകം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടി.
ഭാവന സ്റ്റുഡിയോസിന്റെ ബാന്നറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലേറെ ദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.










0 comments