ഓണം കളറാക്കാൻ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ |Credit:Social Media
തിരുവനന്തപുരം : ഓണം കളറാക്കാൻ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന പുതിയ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഓണത്തിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'ലവ്, ലാഫ്റ്റർ, ഓണം- അതാണ് പ്ലാൻ' എന്ന ക്യാപ്ഷനോടെയാണ് നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. നിവിൻ പോളിയും ചിത്രത്തിലെ നായികയായ മമിത ബൈജുവുമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ റിലീസ് തീയതി നിലവിൽ പുറത്തുവിട്ടിട്ടില്ല.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആഗോളതലത്തിൽ വൻ വിജയം നേടിയ 'പ്രേമലു'വിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഗിരീഷ് എഡിക്കൊപ്പം നിവിൻ പോളി ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
റൊമാന്റിക് കോമഡി വിഭാഗത്തിൽ ഉൾപ്പെട്ട ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അജ്‌മൽ സാബു ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ഗാനങ്ങൾ: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്. പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എംബി, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.









0 comments