ad
Deshabhimani

നിവിനും സംഘവും ഓണത്തിനെത്തും; 'ബത്‌ലഹേം കുടുംബ യൂണിറ്റ്' പാക്ക് അപ്പ് ആയി

Bethlehem Kudumba Unit packup
വെബ് ഡെസ്ക്

Published on May 02, 2026, 05:40 PM | 1 min read

കൊച്ചി: ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


പ്രേമലു, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന ഈ ചിത്രം പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നിവിൻ പോളിക്കും മമിതയ്ക്കും പുറമെ സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ, സുരേഷ് കൃഷ്ണ, ശ്യാം മോഹൻ തുടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്.


Bethlehem Kudumba Unitpackupനിവിൻ പോളി, ഗിരീഷ് എ ഡി, മമിത ബൈജു


ഭാവന റിലീസ് വിതരണത്തിനെത്തിക്കുന്ന ചിത്രം 2026 ഓണം റിലീസായി പ്രേക്ഷകരിലേക്ക് എത്തും. ബത്ലഹേ കുടുംബയൂണിറ്റിലെ താരങ്ങൾ സോഷ്യൽമീഡിയ ഹാൻഡിലുകളിലൂടെയാണ് ചിത്രം പാക്ക് അപ്പായ വിവരം അറിയിച്ചത്. സർവ്വം മായ'യിലൂടെ തന്റെ സ്ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിനും ഗിരീഷ് എ ഡിയും ഒരുമിക്കുമ്പോൾ 2026-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'.


നിർമാതാക്കൾ: ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, സംഗീതം: വിഷ്ണു വിജയ്, രചന: ഗിരീഷ് എ ഡി, കിരൺ ജോസി, ഛായാ​ഗ്രഹണം: അജ്മൽ സാബു, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്ക് അപ്പ്: റോണക്സ് സേവ്യർ, ശബ്ദ മിശ്രണം: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, വരികൾ: വിനായക് ശശികുമാർ, ആക്ഷൻ: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എം ബി, പിആർഒ: ആതിര ദിൽജിത്ത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home