'ബേസിൽ ജോസഫ് എന്റർടെയിൻമെന്റ്' : നിർമാണത്തിലേക്കും ചുവടുവച്ച് ബേസിൽ

കൊച്ചി : അഭിനയത്തിനും സംവിധാനത്തിനും പുറമെ നിർമാണത്തിലും ചുവടുറപ്പിക്കാൻ ബേസിൽ ജോസഫ്. ബേസിൽ ജോസഫ് എന്റർടെയിൻമെന്റ് എന്ന പുതിയ നിർമാണക്കമ്പനി പ്രഖ്യാപിച്ചു. അനിമേഷൻ വിഡിയോ പങ്കുവച്ചാണ് ബേസിലിന്റെ പ്രഖ്യാപനം.
അപ്പോൾ, ഇതാ വീണ്ടും തുടങ്ങുന്നു. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു - സിനിമ നിർമാണം. കഥകൾ കൂടുതൽ മികച്ചതും പുതിയ രീതിയിലും പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ പുതിയ പാത എവിടേക്ക് കൊണ്ടുപോകുമെന്ന് നോക്കാം. ബേസിൽ ജോസഫ് എന്റർടെയിൻമെന്റിലേക്ക് സ്വാഗതം- ബേസിൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
നിരവധി പേരാണ് ബേസിലിന് ആശംസകളുമായി രംഗത്തെത്തിയത്. ആദ്യ സിനിമയിലെ നായകൻ ഞാനല്ലേ എന്നാണ് നടൻ ടൊവിനൊ തോമസിന്റെ കമന്റ്.










0 comments