ad
Deshabhimani

പ്രേക്ഷക പ്രശംസ നേടിയ ‘ബാലൻ’ ഒടിടിയിൽ; എവിടെ കാണാം?

Balan
വെബ് ഡെസ്ക്

Published on Jul 31, 2026, 02:59 PM | 1 min read

കൊച്ചി : തീയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'ബാലൻ' ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'മഞ്ഞുമ്മൽ ബോയ്സി‌'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ജൂൺ 19നാണ് റിലീസിനെത്തിയത്. അമ്മ യുടെയും മകന്റെയും ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5ലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്.


ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എഡി, ബീന ആന്റണി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് രോമാഞ്ചം, ആവേശം എന്നീ സിനിമകളുടെ സംവിധായകനായ ജിത്തു മാധവനാണ്.


ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതസംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹർഷനാണ്. അജയൻ ചാലിശ്ശേരി (പ്രൊഡക്ഷൻ ഡിസൈൻ), ഗണപതി (കാസ്റ്റിംഗ് ഡയറക്ടർ/എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), റോണക്സ് സേവ്യർ (മേക്കപ്പ്), സപ്ന കാജാ റാവുത്തർ (വസ്ത്രാലങ്കാരം), ഇന്ദുലാൽ കാവീട് (ആർട്ട്), ദീപക് പരമേശ്വരൻ (പ്രൊഡക്ഷൻ കൺട്രോളർ), വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ (പിആർഒ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home