print edition ചിന്ത രവീന്ദ്രൻ പുരസ്‌കാരം ഭാവനയ്ക്ക്

ഭാവന
കോഴിക്കോട്: ഇൗ വർഷത്തെ ചിന്ത രവീന്ദ്രൻ പുരസ്‌കാരത്തിന് ചലച്ചിത്ര നടി ഭാവനയെ തെരഞ്ഞെടുത്തു. അരലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. കവി സച്ചിദാനന്ദൻ, കെ സി നാരായണൻ, എം പി സുരേന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് അവർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
26ന് രാവിലെ 10ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന രവീന്ദ്രൻ അനുസ്‌മരണത്തിൽ പുരസ്‌കാരം നൽകും. എൻ റാം അനുസ്‌മരണ പ്രഭാഷണം നടത്തും. റിപ്പബ്ലിക്കിനെ ഇല്ലാതാക്കൽ: ഹിന്ദുത്വ ഏകാധിപത്യ രാഷ്‌ട്രീയം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ എങ്ങനെ തകർക്കുന്നു എന്നതാണ് വിഷയം. എൻ എസ് മാധവൻ, സക്കറിയ, ശശികുമാർ എന്നിവർ സംസാരിക്കും.










0 comments