ad
Deshabhimani

ഇത് ചരിത്രം അഭിമാനം ! ഓസ്കറിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ വനിതയായി ഓട്ടം ഡ്യൂറൾഡ് ഓർക്കപോ

Autumn Durald Arkapaw

ഓട്ടം ഡ്യൂറൾഡ് ഓർക്കപോ ഓസ്കര്‍ അവാര്‍ഡുമായി

വെബ് ഡെസ്ക്

Published on Mar 16, 2026, 12:01 PM | 1 min read

ലോസ് ഏഞ്ചൽസ്: ഓസ്കറിൽ ചരിത്രം തിരുത്തിയെഴുതി 'സിന്നേഴ്സ്' ഛായാഗ്രാഹക ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ. 46കാരിയായ ഓട്ടം ഡ്യൂറൾഡ് ഓസ്കർ പുരസ്കാരം സ്വന്തമാക്കിയത്, പുരസ്കാരം നേടുന്ന ആദ്യ വനിത, ആദ്യ ആഫ്രിക്കൻ വംശജ എന്നീ നേട്ടങ്ങൾ സ്വന്തം പേരിനോട് ചേർത്തുകൊണ്ടാണ്. ‘ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവര്‍’, ‘ലോക്കി’, ‘ദ് ലാസ്റ്റ് ഷോഗേൾ’ തുടങ്ങിയ കിടിലൻ സിനിമള്‍ക്ക് പിന്നിലെ കണ്ണുകൾ ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോയുടേതായിരുന്നു.


2018ൽ 'മഡ്ബൗണ്ട്' എന്ന ചിത്രത്തിലൂടെ റേച്ചൽ മോറിസണായിരുന്നു ഓസ്കറിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ആദ്യ വനിത. തുടർന്ന് 2022ൽ 'ദ് പവർ ഓഫ് ദ് ഡോഗ്' എന്ന ചിത്രത്തിലൂടെ ആരി വെഗ്നറും നാമനിര്‍ദേശം നേടി. ഒടുവിൽ 2023ൽ മാൻഡി വാക്കർ 'എൽവിസ്' എന്ന ചിത്രത്തിലെ മികവിനും നാമനിര്‍ദേശം സ്വന്തമാക്കിയെങ്കിലും അവസാനം വരെ പൊരുതി നിൽക്കാനായില്ല. എന്നാൽ 2026ൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഓട്ടം ഡ്യൂറൾഡ് ഓസ്കർ പുരസ്കാരം പേരിനൊപ്പം ചേർത്തുവയ്ക്കുകയായിരുന്നു.


'ഈ രംഗത്ത് വനിതകളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. നിരവധി പേരെ കണ്ടുമുട്ടി. നിങ്ങളെപ്പോലുള്ളവർ ഉള്ളതുകൊണ്ടാണ് ഇത്തരം നിമിഷങ്ങളും സന്തോഷങ്ങളും സംഭവിക്കുന്നത്. അതുകൊണ്ട് നിങ്ങൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഈ അവാർഡ് നിങ്ങൾക്ക് കൂടിയുള്ളതാണ്'- പുരസ്‌കാരം സ്വീകരിച്ചശേഷം അവർ പറഞ്ഞു.


IMAX 65mm, അൾട്രാ പാനവിഷൻ ക്യാമറകൾ ഉപയോഗിച്ച് ഒരു സിനിമ ചിത്രീകരിക്കുന്ന ആദ്യ വനിതാ ഛായാഗ്രാഹക എന്ന അപൂർവ നേട്ടവും ഹൊറർ-ത്രില്ലർ ചിത്രമായ 'സിന്നേഴ്‌സി'ലൂടെ ആർക്കപാവ് സ്വന്തമാക്കി. ഫിലിപ്പിനോ, ആഫ്രിക്കൻ അമേരിക്കൻ ക്രിയോൾ വംശജയായ ആർക്കപാവ്, ഈ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന വനിത കൂടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home